'നാട്ടിലേക്കൊരു വിമാന ടിക്കറ്റ് ' പദ്ധതി പ്രകാരം ഇക്ബാലിനുള്ള വിമാന ടിക്കറ്റ് സോഷ്യൽ ഫോറം അൽഹസ്സ ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ കരുനാഗപ്പള്ളി മുഹമ്മദ് താനൂർ എന്നിവർ ചേർന്നു കൈമാറുന്നു
അല്‍ അഹ്സ: കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട കൊല്ലം ചടയമംഗലം പേരേടം സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സഹായത്താല്‍ നാട്ടിലേക്ക് തിരിച്ചു. അല്‍ഹസ്സയിലെ ഒരു ടാക്‌സി കമ്പനിയില്‍ ജോലിചെയ്തു വരുന്നതിനിടെയാണു കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നത്.
തുടര്‍ന്ന് ജോലിനഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളമില്ലാതെ പ്രയാസപ്പെട്ടു. തുടര്‍ന്നാണു ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ 'നാട്ടിലേക്ക് ഒരു വിമാനടിക്കെറ്റ് 'പദ്ധതിയെകുറിച്ച് അറിയുന്നതും സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതും. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഹസ്സ ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ കരുനാഗപ്പള്ളി, മുഹമ്മദ് താനൂര്‍, റിയാസ് മൗലവി, സുധീര്‍ മൈനാഗപ്പളളി എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും ഇക്ബാലിനു നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഇക്ബാല്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്കുള്ള വന്ദേ ഭരത് മിഷന്റെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.
Content Highlights: Muhamad Iqbal Dammam Indian Social Forum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..