-
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേറെ പേര്‍ യാത്രയായതായി ഡിജിസിഎ മേധാവി മന്‍സൂര്‍ അല്‍ ഹാഷിം വെളിപ്പെടുത്തി.
മാര്‍ച്ച് 16 മുതല്‍ ജൂലൈ 31 വരെയായിട്ടാണ് 2,03,967 യാത്രക്കാര്‍ കുവൈത്തില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോയതായി ഡിജിസിഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് ഡിജിസിഎ യാത്രക്കാരുടെ സ്ഥിതി വിവര കണക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ -ഡിജിസിഎ ഓപ്പറേഷന്‍സ് വകുപ്പ് മേധാവി മന്‍സൂര്‍ അല്‍ ഹാഷിം പറഞ്ഞു.
അതേസമയം ഓഗസ്റ്റ് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 4272 പേര്‍ യാത്ര ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയ പ്രതിരോധ നടപടികള്‍ കര്‍ശനമായും പാലിച്ചു കൊണ്ടാണ് വിമാന താവളം വഴി യാത്രക്കാര്‍ കടന്നു പോകുന്നത്. മന്ത്രി സഭ സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് വാണിജ്യ വിമാന സര്‍വീസ് ആദ്യ ഘട്ടം പ്രവര്‍ത്തിക്കുന്നതെന്നും അല്‍ ഹാഷിം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..