തബൂക്ക്: സൗദി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ലാബ് ടെക്നീഷ്യന്മാര് തുടങ്ങിയ 213 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ ബുധനാഴ്ച വൈകുന്നേരത്തോടെ അബഹാ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി.
സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ അവരെ ഉടനടി രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ് നേരത്തെ ഉത്തരവിട്ടിരുന്നു.
രാജ്യത്ത് കൊറാണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനവും സാന്നിധ്യവും അത്യാവശ്യമാണെന്ന നിലക്കാണ് അവധിക്കായി നാടുകളിലേക്ക് എത്തിയവരെ സൗദിയിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നത്.
വിമാനത്തില്‍ നിന്നും ഇറങ്ങി എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ എത്തിയ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി പാസ്പോര്‍ട്ട് അതോറിറ്റിയും ആരോഗ്യമന്ത്രാലയവും ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. അവരുടെ യാത്രനടപടിക്രമങ്ങള് കഴിന്നതിന് ശേഷം പുറത്തുവരുമ്പോള്‍ റോസാപ്പൂവും വിവിധ സമ്മാനങ്ങളുമായാണ് അധികൃതര്‍ ഇന്ത്യന്‍ സംഘത്തെ വരവേറ്റത്.
ആരോഗ്യ പ്രവര്‍ത്തകരെ ഇത് രണ്ടാം തവണയാണ് സൗദി ഇന്ത്യയില്‍ നിന്നും കൊണ്ടുവരുന്നത്. കഴിഞ്ഞ ആഴ്ച ഇരുന്നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും തബൂക്കിലെത്തിയിരുന്നു.
Content Highlight: More than 200 health workers from India arrived in Saudi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..