പ്രതീകാത്മക ചിത്രം
റിയാദ്: വിദേശത്ത് നിന്ന് റിയാദിലെത്തിയ ഒരാള്‍ക്ക് വ്യാഴാഴ്ച വാനര വസൂരി കണ്ടെത്തി. സൗദിയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന വാനരവസൂരിയാണിത്. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ലബോറട്ടറി പരിശോധനകള്‍ക്കായി രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരില്‍ നിന്നും സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. രോഗിയുമായി ബന്ധപ്പെട്ടവരെ പരിശോധിച്ചുവെങ്കിലും ആര്‍ക്കും ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല. അംഗീകൃത ആരോഗ്യ നടപടിക്രമങ്ങള്‍ക്കനുസൃതമായി രോഗബാധിതനായ വ്യക്തി വൈദ്യ പരിചരണത്തിലാണെന്ന് മന്ത്രാലയം അറിയിച്ചു.
വാനര വസൂരിയുടെ സംഭവവികാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും തുടര്‍പ്രവര്‍ത്തനങ്ങളും തുടരുന്നതായും പുതിയ കേസുകള്‍ എല്ലാ സുതാര്യതയോടെയും പ്രഖ്യാപിക്കുന്നതായും മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്ത് രോഗത്തിന്റെ ഏത് വികാസത്തെയും നേരിടാനുള്ള സന്നദ്ധതയും കഴിവും മന്ത്രാലയം അറിയിച്ചു.
Content Highlights: Monkeypox reported in saudi arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..