മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ
മക്ക: ഈവര്‍ഷത്തെ ഹജജ് കര്‍മ്മം കൂടുതല്‍ സുഗമമാക്കുവാനും ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്കാനുമായി ഹജജ് കര്‍മ്മത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുമെന്ന് സൗദി ഹജജ്, ഉംറ മന്ത്രാലയ ഔദ്യോഗീക വക്താവ് ഹിഷാം സയീദ് പറഞ്ഞു. ഇതിലൂടെ സേവനകാര്യത്തില്‍ മന്ത്രാലയത്തിന് നല്ല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും ഹിഷാം സയീദ് പറഞ്ഞു.
വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച്, പുണ്യസ്ഥലങ്ങളിലും സുരക്ഷാ സംവിധാനത്തിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ഇതിനായുള്ള പ്രധാന പദ്ധതികള്‍ ഈ വര്‍ഷത്തെ ഹജജില്‍ ഉണ്ടായിരിക്കുമെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ചാനലായ അല്‍-അഖ്ബാരിയ ടിവിയോട് സംസാരിക്കവെ ഹിഷാം സയീദ് വിശദീകരിച്ചു.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുവാനുള്ള ക്രൗഡ് മാനേജ്മെന്റിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ദൈവത്തിന്റെ വിശുദ്ധ ഭവനം സന്ദര്‍ശിക്കുന്നവര്‍ക്ക് ഹജജ് കര്‍മ്മങ്ങള്‍ സുഗമമാക്കുകയും അവരുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര് വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് സൗദി ഹജജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമായിരിക്കും തീര്‍ഥാടകര്‍ക്ക് ഹജജിന് അനുമതി നല്‍കും. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹജജ് അനുമതി ഉണ്ടായിരിക്കില്ല. വിദേശ ഹാജിമാര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റ് ഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം
Content Highlights: Modern technology will be used for this year's Hajj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..