-
മനാമ: മുഹറഖ് മലയാളി സമാജം (എം.എം.എസ്.) വനിതാ വിങ് നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനം പ്രമാണിച്ച് വനിതാ ദിന സംഗമവും വനിതാ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടന്ന പരിപാടി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷെമിലി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. എം.എം.എസ്. എക്സിക്യൂട്ടീവ് അംഗം ബാഹിറ അനസ് അധ്യക്ഷയായി, ഗള്‍ഫ് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ടര്‍ രാജി ഉണ്ണികൃഷ്ണന്, രക്ഷാധികാരി ഏബ്രഹാം ജോണ്‍, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, മുന്‍ പ്രസിഡന്റ് അനസ് റഹിം, ജോയിന്റ് സെക്രട്ടറി ലത്തീഫ്, മെംബര്‍ഷിപ്പ് സെക്രട്ടറി നിസാര്‍ മാഹി, ഫ്രന്റ്സ് അസോസിയേഷന് വനിതാ വിഭാഗം പ്രസിഡന്റ് ജമീല, കുടുംബ സൗഹൃദവേദി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുന്‍ സെക്രട്ടറി സുജ ആനന്ദ് സ്വാഗതവും എം.എം.എസ്. വൈസ് പ്രസിഡന്റും വനിതാ വിഭാഗം കോര്‍ഡിനെറ്ററുമായ ദിവ്യ പ്രമോദ് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..