ആലപ്പുഴയില്‍ യു.പി സ്വദേശിയുടെ മൃതദേഹം മാറി സംസ്‌കരിച്ചു; വള്ളികുന്നം സ്വദേശിയുടേത് യു.പിയിലുമെത്തി


ഷാജി രാജൻ

വള്ളികുന്നം: സൗദിഅറേബ്യയില്‍ മരിച്ച വള്ളികുന്നം സ്വദേശിയുടെ മൃതദേഹത്തിനുപകരം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതു ഉത്തര്‍പ്രദേശുകാരന്റെ മൃതദേഹം. വിമാനത്തിലെത്തിച്ചപ്പോള്‍ മൃതദേഹങ്ങള്‍ മാറിപ്പോയതാണു രണ്ടുകുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയത്.

വള്ളികുന്നം കാരാഴ്മവാര്‍ഡില്‍ കണിയാംവയലില്‍ ഷാജിരാജന്റെ (50) മൃതദേഹത്തിനുപകരമാണ് ഉത്തര്‍പ്രദേശ് വാരാണസി ഛന്തോലിയിലെ അബ്ദുള്‍ ജാവേദിന്റെ മൃതദേഹം എത്തിച്ചത്. ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാല്‍ പെട്ടെന്നു സംസ്‌കരിക്കുയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തുറന്നുനോക്കരുതെന്നു നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍, പിറ്റേദിവസമാണു കാര്‍ഗോ അധികൃതര്‍ മൃതദേഹം മാറിപ്പോയെന്ന വിവരമറിയിച്ചത്.

ഉത്തര്‍പ്രദേശില്‍ അബ്ദുള്‍ ജാവേദിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കം നടക്കുമ്പോഴാണു മാറിപ്പോയവിവരം അവരറിയുന്നത്. ഉടന്‍ യു.പി. പോലീസ് ഷാജിരാജന്റെ കുടുബത്തെ ബന്ധപ്പെട്ടു. അപ്പോഴേക്കും മൃതദേഹം ഇവിടെ സംസ്‌കരിച്ചുകഴിഞ്ഞിരുന്നു. പിന്നീട്, ഷാജിരാജന്റെ മൃതദേഹം അബ്ദുള്‍ ജാവേദിന്റെ കുടുംബത്തില്‍നിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം.പി. എംബസിയുമായും അവിടത്തെ ജില്ലാഭരണകൂടവുമായും ബന്ധപ്പെട്ട് ഷാജിരാജന്റെ മൃതദേഹം വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹവുമായി ആംബുലന്‍സ് ഉത്തര്‍പ്രദേശില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ എത്തും.

സൗദിയില്‍ നിര്‍മാണമേഖലയിലായിരുന്നു ഷാജി രാജന്‍ ജോലിചെയ്തിരുന്നത്. രണ്ടരമാസത്തോളം മുമ്പ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആറുദിവസത്തോളം മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നു. ഷാജിരാജനെ കാണാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരക്കിച്ചെന്നപ്പോഴാണു വിവരമറിയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ജൂലായ് 18-നാണു മരണവിവരം ബന്ധുക്കളറിയുന്നത്. പാസ്‌പോര്‍ട്ട് കാണാതായതും നേരത്തെ എക്‌സിറ്റ് വിസ എടുത്തതുമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകാന്‍ കാരണം. സൗദിയിലെ അല്‍ഹസ ആശുപത്രിയിലായിരുന്നു മൃതദേഹം.

സെപ്റ്റംബര്‍ 30-നാണ് ബന്ധുവായ രതീഷിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹമെത്തിയത്. ബന്ധുക്കള്‍ മൃതദേഹമേറ്റുവാങ്ങി കണിയാംവയലില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഒക്ടോബര്‍ ഒന്നിനാണു മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാരറിയുന്നത്.

ഇന്ത്യന്‍ എംബസിക്കുണ്ടായ പിഴവാണു മൃതദേഹങ്ങള്‍ മാറിപ്പോകാനിടയാക്കിയതെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് രണ്ടുപേരുടെയും കുടുബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഷാജി രാജന്റെ ഭാര്യ: രാഗിണി. മക്കള്‍: അനഘ, അപര്‍ണ, അനുഷ.

Content Highlights: Mistake- body of a native of UP cremated in Alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented