ഹജ്ജ് മന്ത്രാലയം 14 ഭാഷകളില്‍ ബോധവല്‍ക്കരണ ഗൈഡുകള്‍ പുറത്തിറക്കി


പ്രതീകാത്മകചിത്രം

മക്ക: ലോകമെമ്പാടുനിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയ തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷത്തെ ഹജ്ജ്‌സീസണിലേക്കുള്ള സവിശേഷമായ ഒരു ബോധവല്‍ക്കരണ സംരംഭം ആരംഭിച്ചു. ഔഖാഫിനായുള്ള ജനറല്‍ അതോറിറ്റിയുമായുള്ള സഹകരണത്തോടെയാണ് ഹജ്ജ്, ഉംറ മന്ത്രാലയം ബോധവല്‍ക്കരണ സംരംഭം ആരംഭിച്ചിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രൂപത്തിലാണ് ഹജ്ജിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന 13 വിശദമായ ഗൈഡുകളാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബംഗാളി, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഹൗസ, അംഹാരിക്, ഫാര്‍സി, സ്പാനിഷ്, ടര്‍ക്കിഷ്, റഷ്യ, സിംഹള എന്നീ ഭാഷകളില്‍ ഇ-ഗൈഡുകള്‍ ലഭ്യമാണ്.

തീര്‍ഥാടകര്‍ക്ക് ഹജ്ജ്‌യാത്ര സുഗമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി വിഷന്‍ 2030 ന്റെ ഭാഗമായാണ് ബോധവല്‍ക്കരണ ഗൈഡുകളുടെ പ്രകാശനം. അതിലൂടെ ഹാജിമാര്‍ക്ക് സുരക്ഷിതമായും സമാധാനപരമായും അവരുടെ വിശ്വാസ സര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ഇതിലുടെ സാധ്യയമാകും.

ഹാജിമാരില്‍ ഏറ്റവും കൂടുതലായി സംസാരിക്കുന്ന 14 ഭാഷകളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ, തീര്‍ഥാടകരുടെ ആരോഗ്യം, സുരക്ഷ, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്.

വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ് ഈ 182 വിദ്യാഭ്യാസ ഗൈഡുകളും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മതപരവും ആരോഗ്യപരവുമായ എല്ലാ നടപടിക്രമങ്ങളും അതോടൊപ്പം ലോജിസ്റ്റിക് വിവരങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് ഇവ. അത്യാധുനിക ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, ഹ്രസ്വ പാഠ്യ വീഡിയോ ക്ലിപ്പുകള്‍ എന്നിവയുടെ വിപുലമായ ശ്രേണി ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം നല്‍കാനുള്ള എല്ലാ ശ്രമങ്ങളും ഈ സംരംഭത്തിലൂടെയും മറ്റും ഹജ്ജ്, ഉംറ മന്ത്രാലയം ശ്രമിക്കുകയാണ്. 10,178 പേജുകളുള്ള ഗൈഡുകള്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും ഏത് ഉപകരണത്തിലും സൗജന്യമായി ആക്സസ് ചെയ്യാന്‍ സാധിക്കുന്നവയാണ്. ഔഖാഫിനായുള്ള ജനറല്‍ അതോറിറ്റിയുടെ തന്ത്രപരമായ സഹകരണത്തോടെയും ഹജ്ജ്‌സമയത്ത് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള പങ്കാളിത്തത്തോടെയുമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഗൈഡുകള്‍ ഹജജ്, ഉംറ തീര്‍ത്ഥാടകര്‍ അവരുടെ തീര്‍ത്ഥാടനത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വ്യക്തവും നേരിട്ടുള്ളതും സംയോജിതവുമായ രീതിയില്‍ ആവശ്യമായ അറിവ് നല്‍കുന്നു.

https://guide.haj.gov.sa/ എന്ന ലിങ്ക് വഴി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഗൈഡ് ആക്സസ് ചെയ്യാന്‍ കഴിയും

Content Highlights: Ministry of Hajj released awareness guides in 14 languages

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented