-
ദോഹ: അണുനശീകരണത്തിനുള്ള സാനിറ്റൈസറുകളുടെയും സ്റ്റെറിലൈസറുകളുടെയും വില കൂട്ടി വില്‍ക്കുന്നത് തടയാനുള്ള നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. വിപണിയില്‍ ലഭ്യമായ 214 ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില മന്ത്രാലയം പ്രസിദ്ധീകരിച്ചു.
ഈ പട്ടികയില്‍ പറഞ്ഞ വിലയ്ക്ക് മുകളില്‍ ഫാര്‍മസികള്‍ ഉള്‍പ്പെടെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കി. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടര്‍ന്ന് സാനിറ്റൈസറുകള്‍, മാസ്‌ക്കുകള്‍, കൈയുറകള്‍ എന്നിവയുടെ വില്‍പ്പന വര്‍ധിച്ചിരുന്നു. ഇത് മുതലാക്കി ചിലര്‍ വില വന്‍തോതില്‍ കൂട്ടിവില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരം വസ്തുക്കള്‍ ഫാര്‍മസികളില്‍ നിന്ന് ഒന്നിച്ച് വാങ്ങി ഇരട്ടിവിലക്ക് വില്‍പ്പന നടത്തിയയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഉല്‍പ്പന്നങ്ങളുടെ പരമാവധി വില വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ശരാശരി 10 റിയാലാണ് വിവിധ ഉല്‍പ്പന്നങ്ങളുടെ വില. ആറ് റിയാല്‍ മുതല്‍ 25 റിയാല്‍വരെ നിരക്കില്‍ സാനിറ്റൈസറുകള്‍ ലഭ്യമാണ്.
Content Highlights: Ministry of Commerce and Industry to prevent to price hiking of sanitizers


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..