.
ദോഹ: എംജിഎം ഹരിതഭവനം കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാലു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ജനറല്‍ കാറ്റഗറിയില്‍ ഷമീന ഹംസ, ഷഹന ഇല്യാസ്, ജുംന സജു എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എംജിഎം അംഗങ്ങള്‍ക്കായി നടത്തിയ മത്സരത്തില്‍ റംല സമദ്, ജസീല നാസര്‍, ആയിശ ഷിഫിന് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. മനോഹരമായ തോട്ട നിര്‍മ്മാണത്തില്‍ മിനു അനീഷ്, റംല സുബൈര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായ എം.ജി.എം ഖത്തര്‍ ഖത്തറിലെ വനിതകള്‍ക്കിടയില്‍ സാധ്യമായ ഇടങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി കൊണ്ട് വിഷവിമുക്തമായ പച്ചക്കറികള്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയെടുക്കുന്നതിനെപ്പറ്റി ബോധവത്കരണം നടത്തുന്നതോടൊപ്പം അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഹരിതഭവനം.
എം.ജി.എം ഹരിതഭവനം പദ്ധതിയ്ക്കായി നല്കുന്ന പിന്തുണ പരിഗണിച്ചു കൊണ്ട് നല്ല കര്‍ഷക കൂടിയായ സുലൈഖ അബ്ദുള്ള പ്രത്യേക അവാര്‍ഡിനു അര്‍ഹയായി.
അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരം എം.ജി.എം ഹരിതഭവനം സീസണ് 7 ഉദ്ഘാടന വേദിയില്‍ വെച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Content Highlights: MGM Haritha Bhavanam, Karshika Award
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..