.
മക്ക: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു മുസ്ലീം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
മക്ക കെഎംസിസി ഒരുക്കിയ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി സര്‍ക്കാര്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും വഖഫ് ബോര്‍ഡ് നിയമത്തില്‍ മുസ്ലീം സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച സര്‍ക്കാരിനെതിരെ ശക്തമായ മൂന്നാം ഘട്ട സമരം ഉടന്‍ മുസ്ലീംലീഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുഹമ്മദലി മൗലവി അധ്യക്ഷം വഹിച്ചു. ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു, തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് വെ:പ്രസിഡന്റ് അഫ്‌സല്‍, കുഞ്ഞാപ്പ പൂക്കോട്ടുര്‍, മുസ്തഫ മുഞ്ഞകുളം എന്നിവര്‍ സംസാരിച്ചു, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടുര്‍ സ്വാഗതവും നാസര്‍ കിന്‍സാറ നന്ദിയും പറഞ്ഞു.
Content Highlights: Mekkah, KMCC


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..