ശനിയാഴ്ച കഅബക്ക് പുതിയ കിസ്‌വ അണിയും


ജാഫറലി പാലക്കോട്

.

മക്ക: ഇസ്ലാമിക ലോകത്ത് ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന ചടങ്ങുകളിലൊന്നായി കണക്കാക്കുന്ന മക്കയിലെ വിശുദ്ധ കഅബയെ പുതിയ മുടുപടമായ കിസ്‌വ അണിയിക്കുന്ന ചടങ്ങ് ശനിയാഴ്ച നടക്കും. 1444 മുഹറം 1 ആയ പുതിയ ഇസ്‌ലാമിക വര്‍ഷാരംഭ രാത്രി അതായത് ജൂലായ് 30 ശനിയാഴ്ച രാത്രിയില്‍ ഇരു ഹറം ജനറല്‍ പ്രസിഡന്‍സി വാര്‍ഷിക പരിപാടിയായി പുതിയ കിസ്‌വ പുതപ്പിക്കല്‍ ചടങ്ങ് നടത്തുന്നത്. 850 കിലോ തൂക്കം വരുന്ന കിസ്‌വ ഏകദേശം ആറര മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ്.

ഈയിടെ പുറപ്പെടുവിച്ച രാജകീയ തീരുമാനമനുസരിച്ചാണ് ദശാബ്ദങ്ങള്‍ പഴക്കമുള്ള ആചാരമായ അറഫാത്തിന്റെ തലേന്ന് പുതിയ കിസ്‌വ മാറ്റുന്നതിനു പകരം ഹറം കാര്യാലയ മേധാവി ഡോ.അബ്ദുള്‍റഹ്‌മാന്‍ അല്‍-സുദൈസ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. കിസ്‌വ എന്ന കഅബയുടെ ആവരണം മാറ്റുന്ന ചടങ്ങ് നൂറ്റാണ്ടുകളായി പാരമ്പര്യത്തിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും പഴയത് മാറ്റി പുതിയവകൊണ്ട് അണിയിക്കുന്നത്.

ദുല്‍ഹിജ്ജ 9-ന് രാവിലെ തീര്‍ത്ഥാടകര്‍ അറഫയിലേക്ക് പുറപ്പെടുമ്പോഴാണ് പുതിയ കിസ്‌വ അണിയിക്കാറുള്ളത്. ഈ സമയത്ത് സാധാരണയായി ഹറം ശൂന്യമായ സമയമായിരിക്കും. അടുത്ത വര്‍ഷം ഹജ്ജ് വരെ പുതിയ കിസ്‌വ നിലനില്‍ക്കും. കിസ്‌വ നിര്‍മ്മിക്കുന്നതിനുള്ള കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്സില്‍ ജോലി ചെയ്യുന്ന 200 സൗദി സാങ്കേതിക വിദഗ്ധരുടെ സംഘമാണ് ദൗത്യം നിര്‍വഹിക്കുക.

47 കഷ്ണം തുണികളും നൂലുകളും ഉപയോഗിച്ച് കൈകൊണ്ടും യന്ത്രങ്ങള്‍ ഉപയോഗിച്ചും നെയ്ത്ത്, തുന്നല്‍, പ്രിന്റിംഗ് എന്നിവ ഫാക്ടറിയുടെ സഹായത്താലുമാണ് കിസ്‌വ നിര്‍മ്മിക്കുന്നത്. 16 മീറ്റര്‍ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടറൈസ്ഡ് തയ്യല്‍ മെഷീന്‍ കിസ്‌വ നിര്‍മ്മിക്കല്‍ പ്രക്രിയ നിര്‍വഹിക്കുന്നു.

അഞ്ച് വ്യത്യസ്ത ഭാഗങ്ങളായി തുണി തുന്നിച്ചേര്‍ത്ത് ചെമ്പ് വളയങ്ങള്‍ ഉപയോഗിച്ച് അടിത്തട്ടില്‍ ഉറപ്പിച്ചിരിക്കുകയാണ് പതിവ്. ഏകദേശം 670 കിലോഗ്രാം കറുപ്പ് ചായം പൂശിയ അസംസ്‌കൃത സില്‍ക്ക് കിസ്‌വയില്‍ ഉപയോഗിക്കുന്നുണ്ട്. 120 കിലോഗ്രാം 21 കാരറ്റ് സ്വര്‍ണ്ണ നൂലും, 100 കിലോഗ്രാം വെള്ളി നൂലും കൊണ്ട് തുണിയില്‍ എംബ്രോയ്ഡ് ചെയ്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉപയോഗിച്ചാണ് കിസ്‌വ അലങ്കരിച്ചിരിക്കുന്നത്.

850 കിലോഗ്രാം ഭാരമുള്ള ഒരു പുതിയ കിസ്‌വ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് 25 മില്യണ്‍ റിയാല്‍ അഥവാ 6.5 മില്യണിലധികം അമേരിക്കന്‍ ഡോളര്‍ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ മൂടുപടവുമായിരിക്കും.

Content Highlights: mekkah, kaaba, kiswa

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented