മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്ദി മത്സരത്തിന്റെ സമ്മാനം വിതരണം ചെയ്യുന്നു.
മനാമ: മുഹറഖ് മലയാളി സമാജം വനിതാവേദിയുടെ നേതൃത്വത്തില്‍ മൈലാഞ്ചി മൊഞ്ച് സീസണ് 2 മെഹന്ദി മത്സരം സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിരവധി പേര് പങ്കാളികള്‍ ആയി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യ പ്രായോജകരായ മത്സരത്തിനു മാറ്റേകി എംഎംഎസ് സര്‍ഗ്ഗവേദിയുടെയും മഞ്ചാടി ബാലവേദി യുടെയും വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.
മുഹറഖ് മലയാളി സമാജം രക്ഷധികാരി എബ്രഹാം ജോണ്‍, എഴുത്തുകാരി ഷെമിലി പിയജോണ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എംഎംഎസ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂര്‍, സെക്രട്ടറി രജീഷ് പിസി, ട്രഷറര്‍ ബാബു എംകെ, വനിതാവേദി കണ്‍വീനര്‍ ദിവ്യ പ്രമോദ്, എംഎംഎസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്, വനിതാവേദി ജോ. കണ്‍വീനര്‍ മുജീബ്, ഷംഷാദ് അബ്ദുല്‍ റഹുമാന്‍ എന്നിവര്‍ നേതൃത്വം നല്കി.
വിമിത സനീഷ്, മനാറ സിദ്ദിഖ് എന്നിവര്‍ വിധികര്‍ത്താക്കളായ മത്സരത്തില്‍ സജ്ന ശംസുദ്ധീന്‍ ഒന്നാം സമ്മാനത്തിന് അര്‍ഹത നേടി. രണ്ടാം സമ്മാനം ഹന മുഹമ്മദ്ഹാഷിമും മൂന്നാം സമ്മാനം സജ്ന ശറഫുദ്ധീനും നാലും അഞ്ചും സമ്മാനങ്ങള്‍ റുമാന ഫാമി, നദ ഫര്‍മി ഹിഷാം എന്നിവരും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനവിതരണം സമാജം ഭാരവാഹികള്‍ നിര്‍വഹിച്ചു.
Content Highlights: mehandi competition
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..