മനാമ: നോര്‍ക്കയും കൊറിയര്‍ കമ്പനിയായ ഡി.എച്ച്.എല്‍ ഉമായിമായി ചേര്‍ന്നു നാട്ടില്‍ നിന്നും മരുന്നുകള്‍ വ്യക്തികള്‍ക്ക് എത്തിച്ചുകൊടുന്ന പദ്ധതി പ്രകാരം പലര്‍ക്കും മരുന്നുകള്‍ ലഭ്യമായി തുടങ്ങിയതായി നോര്‍ക്ക ഹെല്പ് ഡെസ്ക് അറിയിച്ചു. നോര്‍ക്ക ഹെല്പ് ഡസ്കിലൂടെ ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലയിലെയും ഡി.എച്ച്.എല്‍ കോണ്ടാക്ട് നമ്പറുകള്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതില്‍ സൂചിപ്പിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മരുന്നുകള്‍ എത്തിക്കുവാനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതായാണ് മനസ്സിലാവുന്നത്.
മരുന്നുകള്‍ അയക്കുന്ന ആളിന്റേയും മരുന്ന് ഇവിടെ സ്വീകരിക്കുന്ന ആളിന്റേയും വ്യക്തമായ മേല്‍വിലാസങ്ങളും ഡോക്ടര്‍ നല്കിയ മരുന്നിന്റെ കുറിപ്പിന്റെ കോപ്പിയും നിര്‍ബന്ധമാണ്. കൊറിയര്‍ കമ്പനി ആയതിനാല്‍ തന്നെ അവര്‍ പൈസ ഈടാക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ ഇവിടെ ലഭിക്കുന്ന മരുന്നുകള്‍ ആണെങ്കില്‍ അവ കൊണ്ടുവരുന്നതിന് മുന്‍പായി നാട്ടില്‍ നിന്നും കൊണ്ടുവരുമ്പോഴുണ്ടാകുന്ന ചിലവും ഇവിടെ നിന്ന് വാങ്ങുമ്പോഴുണ്ടാകുന്ന ചിലവും തമ്മില്‍ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും എന്ന് നോര്‍ക്ക ഹെല്പ് ഡെസ്ക് അറിയിച്ചു. അത് പോലെ തന്നെ നിരോധിത മരുന്നുകളുടെ ഗണത്തില്‍പെടുന്ന മരുന്നുകള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും നോര്‍ക്ക ഹെല്പ് ഡെസ്ക് ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങളില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ മരുന്നുകള്‍ കൊണ്ടുവരുന്നതിന്നു മുന്‍പായി നോര്‍ക്ക ഹെല്പ് ഡെസ്കുമായി സഹകരിക്കുന്ന ഡോ. ബാബു രാമചന്ദ്രനെയോ ഡോ. നജീബിനെയോ മറ്റേതെങ്കിലും ഡോക്ടര്‍മാരെയോ ബന്ധപ്പെട്ട് സംശയനിവാരണം നടത്തേണ്ടതാണ്. നോര്‍ക്ക ഹെല്പ് ഡെസ്കുമായി ബന്ധപ്പെട്ട് മരുന്നുകളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന റഫീക്ക് അബ്ദുള്ളയെ 383834504 എന്ന നമ്പറില്‍ വിളിച്ചും സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്. നിരോധിത മരുന്നുകള്‍ കൊണ്ടുവന്നാല്‍ നിയമ നടപടികള്‍ വരെ നേരിടേണ്ടതായിവരുമെന്നും വാര്‍ത്താകുറിപ്പിലൂടെ നോര്‍ക്ക ഹെല്പ് ഡെസ്ക് അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..