.
മക്ക: റമദാനില്‍ മക്കയിലെ വിശുദ്ധ ഹറമില്‍ എത്തുന്ന വിശ്വാസികളെ സേവിക്കുന്നതിനായി 1018 വനിതാ വളണ്ടിയര്‍മാരെ നിയമിച്ചതായി ഇരു ഹറം കാര്യാലയ ജനറല്‍ പ്രസിഡന്‍സി അറിയിച്ചു.
ഹ്യൂമണ്‍ റിസോഴ്സ് ആന്റ് സോഷ്യല്‍ ഡവലപ്മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പ്ളാറ്റ്ഫോമിലൂടെയാണ് വനിതാ വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. സന്നദ്ധസേവനം വിവിധ വീക്ഷണങ്ങളില്‍ പ്രതിഫലദായകമാണെന്നും വിശുദ്ധ പള്ളിയിലെ സ്ത്രീ സന്ദര്‍ശകരെ സഹായിക്കുന്നതിലൂടെ, സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നിരവധി സാംസ്‌കാരികവും ഭാഷാപരവുമായ കഴിവുകള്‍ നേടാനാകുമെന്നും ഹറം സോഷ്യല്‍ സര്‍വീസസ് ആന്‍ഡ് വിമന്‍സ് വോളണ്ടറി വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബയാന്‍ അല്‍ ഹദാലി പറഞ്ഞു. മക്കയിലെ വിശുദ്ധ ഹറമില്‍ ആരാധകര്‍ക്കും തീര്‍ഥാടകര്‍ക്കും ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള സേവനമനുഷ്ഠിക്കുന്നതിനുവേണ്ടിയാണ് വളണ്ടിയര്‍മാരെ നിയമിച്ചതെന്ന് ബയാന്‍ അല്‍ ഹദാലി അറിയിച്ചു.
ഹറമില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ ശാസ്ത്രീയവും തൊഴില്‍പരവുമായ കഴിവുകള്‍ ഉപയോഗിച്ചുകൊണ്ട് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആരാധന കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും സന്നദ്ധപ്രവര്‍ത്തകരുടെ മേഖലയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ നേതൃത്വം സ്ഥാപിക്കാനുമാകും. സര്‍ക്കാരും വനിതാ ചാരിറ്റികളും ഉള്‍പ്പെടെ 14 ചാരിറ്റി സംഘടനകള്‍ പദ്ധതിയുമായി സഹകരിക്കുന്നതായി ബയാന്‍ അല്‍ ഹദാലി അറിയിച്ചു. ഹറമിലെ സന്നദ്ധസേവനം ആഴ്ചയിലെ എല്ലാ ദിവസവും നാല് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Mecca, ladies volunteer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..