ഖത്തറില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയ മന്ത്രിസഭാ തീരുമാനം നിലവില്‍വന്നു


Photo: Reuters Photo

ദോഹ: ഷോപ്പുകളിലും ഓഫിസുകളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കിയ ഖത്തര്‍ മന്ത്രിസഭാ തീരുമാനം ഞായറാഴ്ച മുതല്‍ നടപ്പില്‍ വന്നു. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

മൂന്ന് മേഖലകളിലാണ് മാസ്‌ക്ക് നിര്‍ബന്ധമാക്കിയ ഖത്തര്‍ മന്ത്രിസഭാ ഉത്തരവ് ബാധകമാവുക. ജനങ്ങളുമായി ഇടപഴകുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകള്‍ സന്ദര്‍ശിക്കുന്നവരും മാസ്‌ക്ക് ധരിക്കണം. ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോകുന്നവര്‍ മാസ്‌ക്ക് ധരിച്ചു മാത്രമേ പോകാവു. കോണ്‍ട്രാക്ടിങ് മേഖലയിലെ തൊഴിലാളികളാണ് മൂന്നാമത്തെ വിഭാഗം.

ഓഫിസ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. മാസ്‌ക്കുകള്‍ ധരിക്കാത്തവരെ പ്രവേശിപ്പിക്കാതിരിക്കാന്‍ ഓഫിസുകളിലും ഷോപ്പുകളിലും സംവിധാനമൊരുക്കണം. നിയമം ലംഘിച്ചാല്‍ 1990ലെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുക്കുക. പരമാവധി മൂന്ന് വര്‍ഷംവരെ തടവും രണ്ട് ലക്ഷം റിയാല്‍വരെ പിഴയുമാണ് ശിക്ഷ.

മാസ്‌ക്കുകള്‍ മിതമായ വിലയ്ക്ക് മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കാനുള്ള സംവിധാനം ഖത്തര്‍ വാണിജ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ഖത്തര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മാസ്‌ക്ക് വാങ്ങാവുന്നതാണ്. ഒരു ഐഡി കാര്‍ഡില്‍ 40 റിയാലിന് 20 മാസ്‌ക്കുകളാണു ലഭിക്കുക. സാധാരണ ഗതിയില്‍ ഒരു മാസ്‌ക്കിന് 5 മുതല്‍ 10 റിയാല്‍വരെ ഈടാക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented