ബഹ്റൈൻ കേരളീയ സമാജത്തിൽ സമ്മർ ക്യാമ്പ് കളിക്കളം    


അശോക് കുമാർ 

ചിക്കൂസ് ശിവനും, രാജേശ്വരി ശിവനും

മനാമ: ബഹ്റൈൻ കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള സമ്മർ ക്യാമ്പ് കളിക്കളം ജൂലൈ 5 ന് ആരംഭിച്ച് ആഗസ്റ്റ് 19ന് അവസാനിക്കും. എല്ലാ വർക്ഷവും ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും കലാ, സാഹിത്യ, നാടക, സിനിമ രംഗത്തെ    പ്രഗൽഭരായ വ്യക്തികളാണ് എത്തിച്ചേരാറുള്ളത്. 2009 മുതൽ വിദേശ രാജ്യങ്ങളിൽ തുടർച്ചയായി അവധിക്കാല ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്ന 2019ലെ ബഹറിൻ കേരളീയ സമാജം ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് കൂടിയായ ചിക്കൂസ് ശിവനും, രാജേശ്വരി ശിവനും ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം നൽകുന്നത്.

അവധിക്കാല കളരികൾക്ക് തുടക്കം കുറിച്ചുകൊണ്ട് 1984 മുതൽ ആലപ്പുഴ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കുട്ടികളുടെ തീയേറ്ററായ ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും ചത്രകലാ അധ്യാപകനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ 35 വർഷകാലം സേവനമനുഷ്ഠിച്ചിട്ടുള്ള, മികച്ച കലാ പ്രവർത്തനത്തിന് 1999ൽ നാഷണൽ അവാർഡി ടീച്ചേർസ് ഫെഡറേഷന്റെ ഗുരു ശേഷ്ട്ര പുരസ്കാര ജേതാവും, കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള വ്യക്തിയുമാണ് ചിക്കൂസ് ശിവൻ. മുഴുവൻ സമയവും കുട്ടികളുടെ തീയേറ്ററുമായി ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന ചിക്കൂസ് ശിവൻ കുട്ടികളുടെ നാടക വേദികളിൽ രചനയും, സംവിധാനവും, വേഗതയേറിയ ചിത്രീകരണവും, കുട്ടികളാൽ അവരുടെ സർഗ്ഗ ശേഷിയെ പ്രോത്സാഹിപ്പിക്കും വിധം കളി ചിരിയുടെ താളമേളത്തിൽ വരയും ചിരിയും ചിന്തയും എന്ന വിഷയത്തിലും കുട്ടികളെ അവരുടെ അഭിരുചികളിലേക്ക് നയിക്കും. വിവിധ മേഖലകളിൽ പ്രഗൽഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കും.

5 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുന്നത്. ജൂലൈ 5 മുതൽ ആഗസ്റ്റ് 19 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു. ബഹ്റിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് കോ ഓർഡിനേറ്ററായും മനോഹരൻ പാവറട്ടി ജനറൽ കൺവീനറുമായി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. ആഗസ്റ്റ് 19 ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ഈ അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അഭ്യർത്ഥിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടിയെ (39848091) ബന്ധപ്പെടാവുന്നതാണ്.

Content Highlights: manama news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented