.
മനാമ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലെ തെരുവിൽ കഴിയുന്ന ലക്ഷങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്ന സദുദ്ദേശത്തോടെ തണൽ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ ബഹ്റൈൻ പ്രവാസികളും പങ്കാളികളാകുന്നു. മാർച്ച് 20 മുതൽ 27 വരെ നാട്ടിലും വിദേശത്തുമായി നടക്കുന്ന ഈ ക്യാമ്പയിൻ വൻ വിജയമാക്കാൻ എല്ലാവരും തണലിന്റെ കൂടെ നിൽക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഡൽഹി, മുംബൈ നഗരങ്ങളിൽ ഇതിനകം ആരംഭിച്ച പദ്ധതി ചെൈന്ന, ബംഗളൂരു, ഹൈദരബാദ് എന്നീ നഗരങ്ങളിൽ കൂടി തുടങ്ങാനാണ് തണൽ ഉദ്ദേശിക്കുന്നത്. വരും നാളുകളിൽ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിനാൽ ഏവരുടെയും അകമഴിഞ്ഞ സഹകരണം ഈ ഒരു പ്രവർത്തനത്തിന് ഉണ്ടാവണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. എന്നും തണലിന്റെ കൂടെ നിന്ന പ്രവാസികൾ ഈ ഒരു കാര്യത്തിനും ആ സഹായം തുടരുക തന്നെ ചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും അഭ്യർത്ഥനയിൽ പറഞ്ഞു.
Content Highlights: Manama news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..