ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസിയേഷന്‍ ശ്രദ്ധേയമാകുന്നു  


അശോക് കുമാര്‍

.

മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മലയാളികളുടെ കൂട്ടായ്മയായ 'മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസിയേഷന്‍' (എം.സി.എം.എ.) ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പതിമൂന്നു പേരെ ആദരിക്കുന്നു. മെയ് 17 ന് വൈകീട്ട് അഞ്ചു മണിക്ക് മനാമ കെഎംസിസി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ 73 മലയാളികളെയും ആദരിക്കുന്നുണ്ട്. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മൂന്നു വര്ഷങ്ങള്‍ക്കു മുന്‍പ് ജന്മംകൊണ്ട ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്ന ഒരു സംഘടനയാണ് എം.സി.എം.എ. മൂന്ന് വര്‍ഷം മുന്‍പ് മാര്‍ക്കറ്റിലെ ഏതാനും പേര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു വാട്‌സ് ആപ്പ് ഗ്രുപ്പാണ് ഇന്നത്തെ ഈ വിപുലമായ കൂട്ടായ്മയായി പരിണമിച്ചത്. ഈ ഗ്രൂപ്പിനെ ഒരു സംഘടന സംവിധാനത്തിലേക്ക് മാറ്റണം എന്ന ആഗ്രഹവുമായി അന്ന് കുറച്ചു പേര്‍ ഒരു ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് അതില്‍ നിന്ന് ഒരു കമ്മിറ്റിയ തിരഞ്ഞെടുത്ത് പ്രവര്‍ത്തനം തുടങ്ങിയതാണ് അസോസിയേഷന്‍.

ബഹ്റൈനില്‍ കോവിഡ് മൂലം ദുരിതമനുഭവിച്ച നിരവധിപേര്‍ക്ക് സഹായഹസ്തവുമായി പ്രവര്‍ത്തിച്ച ഈ സംഘടന ഇന്ന് സ്വദേശികളുടെയും ശ്രദ്ധയാകര്ഷിക്കുകയാണ്. ഇക്കാലയളവില്‍ തങ്ങളെ വിട്ടുപിരിഞ്ഞ നാല് സഹോദരങ്ങളുടെ കുടുംബത്തെ നല്ല രീതിയില്‍ തന്നെ തങ്ങള്‍ക്ക് സഹായിക്കാനായി. അങ്ങനെ നിരവധിയായിട്ടുള്ള സേവനപ്രവര്‍ത്തനങ്ങള്‍ ചെറിയ കാലത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു എന്നതില്‍ ചരിഥാര്‍ഥ്യം ഉണ്ട്. നാല്‍പതു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ റംസാന്‍ മാസത്തില്‍ രണ്ടായിരത്തിലേറെപ്പേരെ പങ്കെടുപ്പിച്ചു നടത്തിയ സമൂഹ നോമ്പുതുറ മാര്‍ക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. സ്വദേശികളെയും പങ്കെടുപ്പിച്ചു നടത്തിയ നോമ്പുതുറയില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെയും ഉള്‍പ്പെടുത്തി. തങ്ങളുടെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനില്‍ നിലവില്‍ 750 അംഗങ്ങളാണുള്ളത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ രണ്ടായിരത്തിലധികം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ബാക്കിയുള്ളവര്‍ക്കുകൂടി അംഗത്വം നല്‍കാനുള്ള നടപടികളിലാണ് ഭാരവാഹികള്‍

ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ സുബൈര്‍, ഡോ. ബാബു രാമചന്ദ്രന്‍, അസൈനാര്‍ കളത്തിങ്കല്‍, ചെമ്പന്‍ ജലാല്‍, കെ.ആര്‍.നായര്‍, ഹബീബുറഹ്‌മാന്‍, സുധീര്‍ തിരുനിലത്ത്, കെ. ടി സലിം, നിസാര്‍ കൊല്ലം, റഷീദ് മാഹി, നജീബ് കടലായി, ജവാദ് പാഷ, ബഷീര്‍ അമ്പലായി എന്നിവരെയാണ് ആദരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ രക്ഷാധികാരികളായ അഷറഫ് ചാത്തോത്ത്, മഹബൂബ് കാട്ടില്‍ പീടിക, ലത്തീഫ് മരക്കാട്ട്, പ്രസിഡന്റ് ചന്ദ്രന്‍ വളയം, വൈസ് പ്രസിഡന്റുമാരായ അസീസ് പേരാമ്പ്ര, അബ്ദുല്‍ സമദ് പത്തനാപുരം, ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ പൂഴിത്തല, ജോ. സെക്രട്ടറിമാരായ നൗഷാദ് കണ്ണൂര്, മുഹമ്മദ് കുരുടിമുക്ക്, മെമ്പര്‍ഷിപ്പ് സെക്രട്ടറി സുബൈര്‍ ഒ.വി. എന്നിവര്‍ പങ്കെടുത്തു.

Content Highlights: Manama Central Market Malayali Association

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


ipl 2022 Rajasthan Royals defeated Lucknow Super Giants by 24 runs

1 min

സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും

May 15, 2022

More from this section
Most Commented