പ്രവാസി വെൽഫെയർ പ്രഥമ ബിസിനസ് ഐക്കൺ അവാർഡ് പമ്പാവാസൻ നായർക്ക്


അശോക് കുമാർ

പമ്പാവാസൻ നായർ

മനാമ: പ്രവാസി വെൽഫെയർ ബഹ്റൈൻ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ്-സോഷ്യൽ ഐക്കൺ അവാർഡ് പമ്പാവാസൻ നായർക്ക്. കോവിഡ് ബാധിച്ചു മരണപ്പെട്ട ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ സാം സാമുവലിന്റെ കുടുംബത്തെ സഹായിക്കാൻ മുൻ പന്തിയിലുണ്ടായിരുന്നു പമ്പാവാസൻ നായർ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരിട്ടും അല്ലാതെയും നേതൃത്വം നൽകി വരുന്നുണ്ട്.

പ്രവാസി വെൽഫെയർ ബഹ്റൈൻ, "മെഡ്കെയർ", "വെൽകെയർ" എന്നീ ലേബലുകളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടായ്മയാണ്. ജീവകാരുണ്യ, സേവന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും അതിലൂടെ ബിസിനസ് മേഖലയിലുള്ളവർക്ക് അടക്കമുള്ളവർക്ക് സേവന രംഗത്ത് കടന്നു വരാനുള്ള പ്രചോദനം നൽകുകയും ചെയ്യുകയെന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

വെള്ളിയാഴ്ച സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ നടക്കുന്ന പ്രവാസി നൈറ്റിൽ വെച്ചാണ് അവാ‍ഡ് വിതരണം. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടി ബഹ്റൈൻ പാർലമെന്റ് അംഗം അഹമ്മദ് യൂസഫ് അൽ അൻസാരി ഉദ്ഘാടനം ചെയ്യും. ഖലീൽ അഹമ്മദ് അൽ ദൈലമി (ബാബാ ഖലീൽ) വിശിഷ്ടാതിഥിയാകും. പരിപാടിയിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി സാമൂഹിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented