കെ.സി.എഫ് ഗ്രാന്റ് മീലാദ് കോൺഫറൻസ് വ്യാഴാഴ്ച


അശോക് കുമാർ      

കെ.സി.എഫ്. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: കര്‍ണാടക കള്‍ചറല്‍ ഫൗണ്ടേഷന്‍ (കെ.സി.എഫ്) ''മുത്ത് നബി (സ) മാനവികതയുടെ മഹാനായകന്‍'' എന്ന പ്രമേയത്തില്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന ഗ്രാന്റ് മീലാദ് സമ്മേളനം സെപ്റ്റംബര്‍ 29 ന് വ്യാഴാഴ്ച മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ നടത്തുമെന്ന് കെ.സി.എഫ്. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 8 മണിക്ക് സ്വലാത്ത്, മൗലിദ് മജ്‌ലിസോടെ ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുല്‍ ഹുദ ഇസ്ലാമിക് കോപ്ലക്‌സ് അമരക്കാരനും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് സൈനുദ്ദീന്‍ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബഹ്‌റൈനിലെ സ്വദേശി പ്രമുഖരും സാംസ്‌കാരിക നേതാക്കളും ഐ.സി.എഫ്, ആര്‍.എസ്.സി, സ്ഥാപന പ്രസ്ഥാന നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് ജല്‍സകള്‍, പ്രകീര്‍ത്തന സംഗമങ്ങള്‍, പുസ്തക വിതരണം തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.

കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പത്ത് വര്‍ഷത്തോളമായി ബഹ്‌റൈനില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ചെയ്തു കൊണ്ടിരിക്കുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സമൂഹ്യ സേവനങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, സാംസ്‌കാരിക കൂട്ടായ്മകള്‍, ആത്മീയ വേദികള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കെ.സി.എഫിന്റെ കീഴില്‍ നടന്നു വരുന്നു. കോവിഡ് സമയത്ത് ബഹ്‌റൈനിലും നാട്ടിലുമായി ഭക്ഷണ കിറ്റും മറ്റു സഹായങ്ങളും ചെയ്തിരുന്നു. നോര്‍ത്ത് കര്‍ണാടക കേന്ദ്രീകരിച്ച് അല്‍ ഇഹ്‌സാന്‍ എന്ന പദ്ധതിയിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. യൂണിറ്റ്, സെക്ടര്‍, സോണ്‍, നാഷനല്‍ ഘടകങ്ങളിലായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

അലി മുസ്ലിയാര്‍, ബഷീര്‍ കാര്‍ളെ, ജമാല്‍ വിട്ടല്‍, ഹാരിസ് സാമ്പിയ, സൂഫി ഹാജി, നസീര്‍ ദേര്‍ളക്കട്ടെ, ഇര്‍ഫാന്‍ മേല്‍ക്കാര്‍, ഇബ്‌റാഹീം സഅദി, ഹനീഫ് മുസ്ലിയാര്‍, ശിഹാബ് പരപ്പ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented