ഐഐപിഎ ചെസ്സ് അക്കാദമി ഹോബ്സ്പേസുമായി കൈകോർക്കുന്നു


അശോക് കുമാർ   

ആർ.ബി. രമേശും മാസ്റ്റർ പ്രഗ്നാനന്ദയും

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്സ് ഹോബ് സ്പേസുമായി കൈകോർക്കുന്നു. കലാസാംസ്കാരിക രംഗങ്ങളിലുള്ള വിദ്യാഭ്യാസം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ലഭ്യമാക്കുക, ഉന്നതമായ സാസ്കാരിക അനുഭവങ്ങൾ സമൂഹത്തിനു നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2003 ൽ പ്രവർത്തനമാരംഭിച്ച ഐഐപിഎയുടെ പുതിയ കാൽവെയ്പ്പാണ് ഐഐപിഎ ചെസ്സ് അക്കാദമി.

ഗ്രാൻഡ്മാസ്റ്റർ ആർ.ബി. രമേശിന്റേയും ലേഡി ഗ്രാൻഡ്മാസ്റ്റർ ആരതി രമേശിന്റേയും മേൽനോട്ടത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അവർ തന്നെ പഠിതാക്കൾക്ക് മാസ്റ്റർ ക്ലാസും ആവശ്യാനുസരണം നൽകുന്നതാണ്. മാസ്റ്റർ പ്രഗ്നാനന്ദയുടെ കോച്ച് എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് ഗ്രാൻഡ്മാസ്റ്റർ ആർ.ബി.രമേഷ്.

ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ലഭിക്കുന്നതിന് പുറമെ ഗ്രാൻഡ് മാസ്റ്റേഴ്സിന്റെ വിദഗ്ധ ഓൺലൈൻ സ്പെഷ്യൽ സെഷനുകളിലും വിദ്യാർഥികൾക്ക് പങ്കെടുക്കാൻ കഴിയും. മാത്രവുമല്ല വിദ്യാർത്ഥികൾക്ക് ലോകത്തെമ്പാടുമുള്ള മറ്റു കുട്ടികളുമായും മത്സരിക്കാനുള്ള ധാരാളമായ അവസരങ്ങൾ ഹോബ്സ്പേസ് ടൂർണമെന്റുകളിലൂടെ ലഭിക്കും.

ഐഐപിഎ ചെസ്സ് അക്കാദമി ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ലാസ്സുകൾ ഒക്ടോബർ മുതൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക - 38980680, 35102735, 17231717.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented