കെ.സി.എ. വടംവലി മത്സരം: തിരുവിതാംകൂര്‍ ടീം വിജയിച്ചു


കെ.സി.എ. വടംവലി മത്സര ജേതാക്കൾ

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ കെ.സി.എ.-ബിയോണ്‍ മണി 'ഓണം പൊന്നോണം 2022' പവര്‍ഡ് ബൈ ബി.എഫ്.സി. ആന്‍ഡ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന പേരില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെ.സി.എ. അങ്കണത്തില്‍ വെച്ച് വടംവലി മത്സരം സംഘടിപ്പിച്ചു.

പതിനൊന്നോളം ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ തിരുവിതാംകൂര്‍ ടീം വിജയികളും ബഹറിന്‍ ബ്രദേഴ്‌സ് ടീം രണ്ടാം സ്ഥാനക്കാരുമായി. ജനറല്‍ കണ്‍വീനര്‍ ഷിജു ജോണ്‍, ജോയിന്റ് കണ്‍വീനര്‍ മനോജ് മാത്യു, വടംവലി മത്സര കണ്‍വീനര്‍ അജി പി ജോയ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ കെ.സി.എ. പ്രസിഡന്റ് റോയി സി. ആന്റണി, വൈസ് പ്രസിഡന്റ് ജോഷി വിജയത്തില്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറര്‍ അശോക് മാത്യു, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ജിന്‍സണ്‍ പുതുശ്ശേരി, സ്‌പോര്‍ട്‌സ് സെക്രട്ടറി വിനോദ് ഡാനിയേല്‍, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സെവി മാതുണ്ണി, ബി.എഫ്.സി. മാനേജര്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.


Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented