ഗള്‍ഫ് ഓള്‍ സ്റ്റൈല്‍ ഡാന്‍സ് മത്സരത്തില്‍ വൈഭവ് ദത്ത് ഒന്നാമന്‍ 


വൈഭവ് ദത്ത്

മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ അറിയപ്പെടുന്ന ഹിപ്‌ഹോപ് ഡാന്‍സര്‍മാരെ പങ്കെടുപ്പിച്ച് ബഹ്റൈനില്‍ നടന്ന 'ഗള്‍ഫ് ഓള്‍ സൈ്റ്റല്‍' ഡാന്‍സ് മത്സരത്തില്‍ ബഹ്റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആര്‍ട്‌സ് സെന്ററിലെ ഹിപ് ഹോപ് മാസ്റ്റര്‍ വൈഭവ് ദത്ത് ഒന്നാമനായി.

ഗള്‍ഫ് നാടുകളില്‍ നിരവധി തവണ സമ്മാനാര്‍ഹരായ പതിനഞ്ചോളം നര്‍ത്തകരെ പിന്നിലാക്കിയാണ് വൈഭവ് ദത്ത് ഈ നേട്ടം കൈവരിച്ചത്. ബഹ്റൈനിലും മറ്റു ഗള്‍ഫ് നാടുകളിലുമായി നൂറുകണക്കിന് വേദികളില്‍ ഹിപ് ഹോപ് ഡാന്‍സ് അവതരിപ്പിച്ചു ശ്രദ്ധേയനാണ് ഈ കലാകാരന്‍.

എസ്.ടി.സി. ടെലി കമ്യൂണിക്കേഷനടക്കം ബഹ്റൈനിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ വൈഭവ് ദത്ത് അഭിനയിച്ചിട്ടുണ്ട്. ഇന്ത്യ, ഇറ്റലി, ഫിലിപ്പൈന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍നിന്നും അഞ്ചു വര്‍ഷത്തോളമായി ഹിപ്‌ഹോപ് ഡാന്‍സ് പഠിച്ചുകൊണ്ടിരിക്കുന്ന വൈഭവ് ദത്ത്, ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.

പ്രശസ്ത സ്റ്റേജ് ഷോ സംഘടകനായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ് ദത്തിന് ഹിപ് ഹോപ് രംഗത്ത് ഗള്‍ഫില്‍ നിരവധി ശിഷ്യന്മാരുണ്ട് . സഹോദരന്‍ വൈഷ്ണവ് ദത്ത് ബഹ്‌റൈനിലെ അറിയപ്പെടുന്ന ഡാന്‍സറും മോഡലുമാണ്.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented