ഇന്ത്യന്‍ ക്ലബ്ബ് ഓണാഘോഷം സെപ്തംബര്‍ 17- ന്; ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്യും


അശോക് കുമാര്‍      

ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ

മനാമ: ബഹ്റൈനിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 17 മുതല്‍ 24 വരെ നടത്താന്‍ ക്ലബ്ബ് ഭരണസമിതി തീരുമാനിച്ചു. 'ഓണം ഫെസ്റ്റ് 2022'ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ പതിനേഴിന് ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ നിര്‍വഹിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും ഈ ദിവസങ്ങളില്‍ അരങ്ങേറും. ബഹ്റൈനിലെ 150 നര്‍ത്തകര്‍ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടം ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്. പതിനേഴിന് വൈകീട്ട് എട്ടു മണിക്ക് ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത പിന്നണി ഗായകനും റിയലിറ്റി ഷോ താരവുമായ ആബിദ് അന്‍വറിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറും.

18-ന് തിരുവാതിര മത്സരവും 19-ന് ബഹ്റൈനിലെ പ്രശസ്ത നര്‍ത്തകര്‍ പങ്കെടുക്കുന്ന നാട്യോത്സവവും, 20-ന് ഓണപ്പാട്ട്, പായസം, നാടന്‍പാട്ട് മത്സരങ്ങളും 21-ന് ഓണപ്പുടവ മത്സരവും നടക്കും. ദിവസേന രാത്രി എട്ടു മണിക്കാണ് പരിപാടികള്‍ തുടങ്ങുക. 22 മുതല്‍ 24 വരെ വൈകിട്ട് ഏഴരക്ക് ഓണ ചന്ത സംഘടിപ്പിക്കും.

22-ന് പൂക്കളം, വടംവലി എന്നീ മത്സരങ്ങള്‍ക്ക് ശേഷം പിന്നണി ഗായകന്‍ സുധീഷ് ശശികുമാറിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി ഉണ്ടായിരിക്കും. 23- ന് നാദസ്വരം ഫ്യൂഷന്‍, ബഹ്റൈനിലെ 150 നര്‍ത്തകര്‍ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടം എന്നിവ അരങ്ങേറും. തുടര്‍ന്ന് പിന്നണി ഗായകന്‍ രാഹുല്‍ പങ്കെടുക്കുന്ന ഗാനമേള ഉണ്ടായിരിക്കും. 24-ന് വിവിധ സംഘടനകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര മത്സരവും തുടര്‍ന്ന് പ്രമുഖ കലാകാരി പ്രസീത ഉണ്ണിച്ചെക്കന്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട് സംഗീത പരിപാടിയും നടക്കും.

30-ന് വൈവിധ്യമാര്‍ന്ന 29 വിഭവങ്ങളടങ്ങിയ ഓണസദ്യയില്‍ 2500 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രെട്ടറി സതീഷ് ഗോപിനാഥന്‍ നായരെയോ (34330835), ചീഫ് കോര്‍ഡിനേറ്റര്‍ സിമിയന്‍ ശശിയേയോ (39413750) ബന്ധപ്പെടാവുന്നതാണ്. വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്‍, ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥന്‍ നായര്‍, ഭരണസമിതി അംഗങ്ങളായ അരുണ്‍ ജോസ്, ഗോപകുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് കാരണവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented