ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രത്യേക ഓണവില്‍പന 


.

മനാമ: പതിവു പോലെ ഇത്തവണയും, ബഹ്‌റൈനില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഓണം പ്രമാണിച്ച് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ലുലു അധികൃതര്‍ അറിയിച്ചു. പൊന്നോണം എന്ന പേരിലാണ് ഇത്തവണ ലുലു ഗ്രൂപ്പ് ഓണത്തെ വരവേല്‍ക്കുന്നത്. ഓണക്കോടിയുടുത്തു ഓണമുണ്ണണമെന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കിക്കൊണ്ട് വൈവിധ്യമാര്‍ന്ന ഓണക്കോടികളാണ് ഇത്തവണ ലുലുവില്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍നിന്നെത്തിയിട്ടുള്ള പ്രത്യേക സെറ്റുമുണ്ടുകളും സെറ്റു സാരികളും ചുരിദാറുകളും ലുലുവിലെ വസ്ത്ര വിഭാഗത്തിലെ പ്രത്യേക ആകര്‍ഷണമാണ്. ഗുണനിലവാരമേറിയ ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗങ്ങളും ഓണം പ്രമാണിച്ച് സ്റ്റോക്ക് എത്തിയിട്ടുണ്ട്. ഓണത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ സെപ്തംബര്‍ ഒന്‍പതുവരെ വരെ നീണ്ടുനില്‍ക്കും.

ഓണ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും വന്‍ വിലക്കുറവില്‍ ലഭിക്കുന്നു എന്നതാണ് ലുലുവിന്റെ ആകര്‍ഷണം. ഗൃഹോപകരണങ്ങള്‍ക്കും മറ്റു പലചരക്കു സാധനങ്ങള്‍ക്കും പ്രത്യേക ഇളവുകളുണ്ട്. മണ്‍ചട്ടികള്‍ക്കു 25 ശതമാനം ഡിസ്‌കൗണ്ടും പൂക്കളമൊരുക്കാനുള്ള പൂക്കളടങ്ങിയ ബോക്‌സിനും ഓണാവശ്യങ്ങക്കായുള്ള എല്ലാ സാധനങ്ങള്‍ക്കും പ്രത്യേക വിലക്കുറവുണ്ട്.

കൂടാതെ ഗാര്‌മെന്റ്‌സ്, ലേഡീസ് ബാഗുകള്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍ പത്തു ദിനാര്‍ മുടക്കുമ്പോള്‍ അഞ്ചു ദിനാറിന്റെ ഷോപ്പിങ് വൗച്ചര്‍ ലഭിക്കുന്നു. 22 വിഭവങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് 2.200 ദിനാര്‍ ആണ് വില. ഓണസദ്യ ആവശ്യമുള്ളവര്‍ ബുധനാഴ്ചക്കു മുമ്പായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ കസ്റ്റമര്‍ സര്‍വീസ് കൗണ്ടറുകളില്‍ ബുക്ക് ചെയ്യണം. തിരുവോണ ദിവസം രാവിലെ 11 മുതല്‍ രണ്ടു മണിവരെ ബഹ്റൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓണസദ്യ ലഭ്യമാണ്.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented