കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച


കെ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ.

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 2022-24 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം 'റിഡംപ്ഷന്‍-22' സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ഓഫീസ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

പ്രമുഖ സൈക്കോളജിസ്റ്റും ഇന്റര്‍നാഷണല്‍ സ്പീക്കറുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.എം.സി.സി. ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കുമെന്നും കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, സലീം തളങ്കര ജില്ലാ പ്രസിഡന്റ് ഖലീല്‍ ആലംപാടി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ മാണിക്കോത്ത്, ട്രഷറര്‍ അഷ്‌റഫ് അലി കണ്ടിഗെ, ഓര്‍ഗനൈസിങ് സെക്രട്ടറി അനസ് പടന്നക്കാട്, വൈസ് പ്രസിഡന്റുമാരായ ദാവൂദ് മിഹ്‌റാജ്, ബദ്‌റുദ്ധീന്‍ ഹാജി ചെമ്പരിക്ക, അബ്ദുള്‍ റഹ്‌മാന്‍ പാലക്കി, ജോയിന്‍ സെക്രട്ടറിമാരായ നൗഷാദ് മൈഗ്രാല്‍ പുത്തൂര്‍, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്‌ള എന്നിവര്‍ പങ്കെടുത്തു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented