കേരള കാത്തലിക് അസോസിയേഷന്‍ ഓണാഘോഷം


കേരള കാത്തലിക് അസോസിയേഷൻ ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങ്

മനാമ: കേരള കാത്തലിക് അസോസിയേഷ(കെ.സി.എ.)ന്റെ ഓണാഘോഷങ്ങള്‍ക്ക് കെ.സി.എ. ഓഡിറ്റോറിയത്തില്‍ തുടക്കമായി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയും വാമനനും പുലികളും താലപ്പൊലിയും അണിനിരന്ന ഘോഷയാത്ര കാണികള്‍ക്ക് ദൃശ്യവിരുന്നായി.

ചീഫ് ഗസ്റ്റ് ഖലീല്‍ അല്‍ ഡൈലാമിയും കെ.സി.എ. പ്രസിഡന്റ് റോയ് സി. ആന്റണിയും ചേര്‍ന്ന് പതാക ഉയര്‍ത്തി. ഉദ്ഘാടചടങ്ങില്‍ കെ.സി.എ. പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കെ.സി.എ. ആക്റ്റിങ് ജനറല്‍ സെക്രട്ടറി ജിന്‍സണ്‍ പുതുശ്ശേരി സ്വാഗതം പറഞ്ഞു.

യോഗത്തില്‍ മുഖ്യാതിഥി ഖലീല്‍ അല്‍ ഡേലാമി, വിശിഷ്ടാതിഥി ഫ്രാന്‍സിസ് ആന്റണി കോടങ്കണ്ടത്, കെ.സി.എ. കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സേവി മാത്തുണ്ണി, ഓണം പൊന്നോണം 2022 പ്രോഗാം ജനറല്‍ കണ്‍വീനര്‍ ഷിജു ജോണ്‍, ബിയോണ്‍ മണി മാനേജര്‍ ടോബി മാത്യു, ബി.എഫ്.സി. മാനേജര്‍ ആനന്ദ് നായര്‍ എന്നിവര്‍ സംസാരിച്ചു.

കെ.സി.എ. വൈസ് പ്രസിഡന്റ് ജോഷി വിതയത്തില്‍ നന്ദി പറഞ്ഞു. ജൂലിയറ്റ് തോമസിന്റെ നേതൃത്വത്തില്‍ നടന്ന മോഹിനിയാട്ടത്തിനും കിണ്ണംകളിക്കും ശേഷം ഓണപ്പാട്ടും നാടന്‍പാട്ടും തുടര്‍ന്ന് ഇന്‍സ്ട്രമെന്റ് കരോക്കേ വിത്ത് മ്യൂസിക്കല്‍ ഫ്യൂഷനും നടന്നു. കെ.സി.എ. ഭരണസമിതി അംഗങ്ങളും, അതിഥികളും, മുന്‍ ഭാരവാഹികളും, കെ.സി.ഏ. അംഗങ്ങളും ചടങ്ങുകളില്‍ സംബന്ധിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented