ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക ഭാരവാഹികളുടെ റിട്രീറ്റ് 


അശോക് കുമാര്‍        

ബഹ്‌റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികളുടെ റിട്രീറ്റ് ചടങ്ങിൽനിന്ന്

മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവകയുടെ 2022-2023 പ്രവര്‍ത്തന വര്‍ഷത്തെ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നവരായ കൈസ്ഥാനസമിതി അംഗങ്ങള്‍, പോഷക സംഘടകളുടെ ഔദ്യോഗിക ഭാരവാഹികള്‍, പ്രാര്‍ഥനാക്കൂട്ടങ്ങളിലെ അത്മായ ഉപാധ്യക്ഷര്‍, സെക്രട്ടറിമാര്‍, ഇടവക ഓഡിറ്റേഴ്‌സ്, മീഡിയ ടീം അംഗങ്ങള്‍ എന്നിവരുടെ സംയുക്ത കൂടിവരവ് മാര്‍ത്തോമ്മാ കോംപ്ലെക്‌സില്‍ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസിന്റെ അദ്ധ്യക്ഷതയില്‍ നടത്തി.

രാവിലെ 11 മണിക്ക് റിട്രീറ്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സീനിയര്‍ സിറ്റീസണ്‍സ് ഫെലോഷിപ്പ് സെക്രട്ടറി ഐപ്പ് ജോണ്‍ പാഠഭാഗം വായിച്ചു. ഇടവക സെക്രട്ടറി ജേക്കബ് ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു.
സൈക്കോതെറാപിസ്റ്റ്, കണ്‍സള്‍ട്ടറ്റന്റ്, കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. ജോണ്‍ പനയ്ക്കല്‍ 'ക്രിസ്തീയ ഉത്തരവാദിത്തവും ഇടവക നേതൃത്വവും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ഇടവക ട്രസ്റ്റി (അക്കൗണ്ട്‌സ്) ബിനു തോമസ് വര്‍ഗ്ഗീസ് മെമന്റോ നല്‍കി. റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി, ഇടവക ഔദ്യോഗിക ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യാതിഥിക്ക് ഇടവകയുടെ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് മെമന്റോ കൈമാറി.

ഇടവകയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കൂടിയാലോചനകളും നിര്‍ദ്ദേശങ്ങളും നല്‍കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പ്രാര്‍ഥനാക്കൂട്ടം വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൈസ്ഥാനസമിതി അംഗങ്ങള്‍, സംഘടനാ ചുമതലക്കാര്‍ ഏവരേയും അഭിനന്ദനം അറിയിച്ചു. ഇടവക അത്മായ വൈസ്-പ്രസിഡന്റ് മാത്യൂസ് ഫിലിപ്പ് റിട്രീറ്റ് കണ്‍വീനറായി നേതൃത്വം നല്‍കി. ഇടവക ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. റവ. ഡേവിസ് വി. ടൈറ്റസ് കൃതജ്ഞത അറിയിച്ചു

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented