പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും


മനാമ: ബഹ്‌റൈനില്‍ പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. സമിതിയുടെ പ്രവര്‍ത്തനഫലമായി ധാരാളം പ്രവാസികളുടെ വിഷയങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും സാധിച്ചു. പ്രവാസികളെ ചൂഷണം ചെയ്യുന്ന പലിശക്കാര്‍ തങ്ങളുടെ ചൂഷണം പരിമിതപ്പെടുത്തിയത് പലിശ വിരുദ്ധ സമിതിയുടെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടല്‍ മൂലം ആണെന്ന് യോഗം വിലയിരുത്തി. വേനല്‍ക്കാല അവധിക്കുശേഷം പലിശക്കാരുടെ നീരാളിപ്പിടുത്തത്തിനെതിരെ വ്യാപകമായ ബോധവത്കരണം നടത്താനും നിയമ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

പലിശ വിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ദിജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗാനന്ദ്, ഷിബു പത്തനംതിട്ട, നാസര്‍ മഞ്ചേരി, വിനു ക്രിസ്റ്റി, ബദറുദ്ദീന്‍ പൂവാര്‍, അഷ്‌കര്‍ പൂഴിത്തല എന്നിവര്‍ സംസാരിച്ചു.

Content Highlights: manama

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented