മികവിന്റെ പാരമ്പര്യം തുടർന്ന് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ


മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.62 ശതമാനം വിജയത്തോടെ ഇന്ത്യൻ സ്കൂൾ മികവിന്റെ പാരമ്പര്യം തുടർന്നു. 789 വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്കൂളിൽ 21 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.

ഹൈഫ മുഹമ്മദ് ഷിറാസും മറിയം തോമസും 99% (495) മാർക്ക് നേടി സ്കൂളിലെ ഒന്നാം സ്ഥാനം പങ്കിട്ടു. ഇത് സ്കൂളിലെ എക്കാലത്തെയും ഉയർന്ന സ്കോറാണ്. 97.8% മാർക്ക് (489) നേടിയ റിൻസ് ലോജി രണ്ടാം സ്ഥാനവും 97.4% (487) നേടിയ തീർഥ ഹരീഷും സ്വാതി സുരേഷും മൂന്നാം സ്ഥാനവും പങ്കിട്ടു. 2021-22 അധ്യയന വർഷത്തിൽ കൊറോണയെ തുടർന്ന് രണ്ട് ടേമുകളിലായാണ് പരീക്ഷകൾ നടത്തിയത്.

ക്ലാസുകൾ ഓൺലൈനിൽ തുടർന്നെങ്കിലും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ഓഫ് ലൈനിലാണ് പരീക്ഷകൾ നടന്നത്. ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ പരീക്ഷകളിൽ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.


Content Highlights: manama

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented