.
മനാമ: അറുപത്തെട്ടാം ദേശീയ ചലചിത്ര പുരസ്കാര ജേതാക്കളെ ബഹ്റൈൻ ലാൽ കെയേഴ്സ് അഭിനന്ദിച്ചു.
മികച്ച നടനുള്ള പുരസ്കാരം നേടിയ സൂര്യ, അജയ് ദേവ്ഗൺ, മികച്ച സംവിധായകനായി പരേതനായ സച്ചിയും, മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ്ണ ബാലമുരളിയും മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ബിജുമേനോനും, മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരം നേടിയ മാഫിയാ ശശിയും മികച്ച പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടിയും, മികച്ച ഫോട്ടോ ഗ്രാഫി നോൺ ഫീച്ചർ ജേതാവ് നിഖിൽ എസ് പ്രവീണും മലയാളത്തിൻറെ അഭിമാനം വർഷങ്ങളുടെ ഇടവേളയിൽ വിണ്ടും രാജ്യത്തോളം ഉയർത്തി.
മികച്ച ഗായികക്കുള്ള പുരസ്കാര ജേതാവായി നഞ്ചിയമ്മയെയും മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തേയും തെരഞ്ഞെടുത്ത ദേശീയ അവാർഡ് ജൂറിയുടെ തീരുമാനം തികച്ചും വിപ്ളവകരവും അഭിനന്ദനാർഹവുമാണെന്നും പുരസ്കാര ജേതാക്കളായ മുഴുവൻ കലാകാരൻമാരേയും ബഹ്റൈൻ ലാൽ കെയേഴ്സിൻറെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായും ബഹ്റൈൻ ലാൽകെയേഴ്സ് പ്രസിഡന്റ് എഫ്.എം.ഫൈസൽ, കോഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കൻപ്രത്ത്, ട്രഷറർ ജസ്റ്റിൻ ഡേവിസ്, അരുൺ.ജി.നെയ്യാർ, ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ്, ഗോപേഷ് മേലോട്, പ്രജിൽ പ്രസന്നൻ, മണികുട്ടൻ, ദീപക് തണൽ എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..