ആയിരത്തിലേറെ തൊഴിലാളികൾക്ക് ഓണസദ്യയൊരുക്കി ബഹ്റൈൻ മീഡിയ സിറ്റി ‘ശ്രാവണ മഹോത്സവം’ 


ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിച്ച വാർത്താസമ്മേളനം

മനാമ: ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 സെപ്റ്റംബർ 1ന് തുടങ്ങും. ബി എം സി ഓഡിറ്റോറിയത്തിലാണ്  ഓഫ്ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹ്റൈനിലെ വിവിധ സംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും. മുൻവർഷം ഇന്ത്യൻ ക്ലബ്, ഐ വൈ സി സി, ഡി എം സി, പാൻ ബഹറിൻ, മുഹറക്ക് മലയാളി സമാജം, കായംകുളം അസോസിയേഷൻ, അനന്തപുരി അസോസിയേഷൻ, പാക്ട്, ഫെഡ്, ചാവക്കാട് അസോസിയേഷൻ, എസ് എൻ സി എസ്, സംസ്കൃതി ബഹ്റൈൻ, എൻഎസ്എസ്, നവകേരള തുടങ്ങി 18 സംഘടനകളാണ് പങ്കെടുത്തത്. ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ഡോ. പി വി ചെറിയാൻ, ജനറൽ കൺവീനറായി പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ആയി അൻവർ നിലമ്പൂർ, കൂടാതെ ബി എം സി ടീം അംഗങ്ങളും പ്രവർത്തിക്കും.

സാമ്പത്തികമായി വിഷമാവസ്ഥയിൽ ആയിരിക്കുന്ന ലോക്കൽ അസോസിയേഷനുകൾക്ക് സ്രാവണ മഹോത്സവം 2022 വലിയ ഒരു അനുഗ്രഹം ആയിരിക്കുമെന്നും    ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ വിളമ്പാനും പദ്ധതിയുണ്ടെന്നും സ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോ. പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശിഷ്ടാതിഥികൾ ഓൺലൈനിലൂടെ പരിപാടികളിൽ പങ്കെടുക്കുമെന്നും ജനറൽ കൺവീനർ പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ അൻവർ നിലമ്പൂർ എന്നിവർ പറഞ്ഞു. വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlights: manama

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented