കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വാർത്താസമ്മേളനം
മനാമ: കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം "റിവൈവ് 22" ജൂലായ് 22 വെള്ളിയാഴ്ച രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ഹാളിൽ നടക്കും. പ്രമുഖ വാഗ്മിയും യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററുമായ എം.ഏ. സമദ് മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുക്കും.
ആദ്യമായി ബഹ്റൈനിൽ എത്തുന്ന എം.എ. സമദ് പാലക്കാട് ജില്ലയിലെ തിരുവേഗപുറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ ഭരണ മികവിന് നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അന്നേ ദിവസം രാത്രി 7 മണിമുതൽ മാപ്പിളപ്പാട്ട് മത്സരവും ഉണ്ടായിരിക്കും. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള മുഴുവൻ ജില്ലാ, ഏരിയ, കമ്മിറ്റിയിൽ നിന്നും ഒരാൾക്കു വീതമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഇത് പ്രകാരം 19 പേർ മത്സരത്തിൽ പങ്കെടുക്കും. സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, ബഹ്റൈൻ ഒഎെസിസി നേതാക്കൾ ഉൾപ്പടെ ഉള്ള മത സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർ, ഷൈൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.കെ.അബ്ദുറഹ്മാൻ ഹാജി വല്ലപ്പുഴ, എന്നിവരെ പരിപാടിയിൽ ആദരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..