ദിശ സെന്റർ മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമത്തിൽ സയീദ് റമദാൻ ഈദ് സന്ദേശം നൽകുന്നു
മനാമ: ദിശ സെന്റർ ബഹ്റൈൻ, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി ഈദ് സന്ദേശം നൽകി. മാനവിക സാഹോദര്യത്തിന്റെ ആഘോഷമാണ് ബലിപെരുന്നാൾ എന്ന് അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നത് പോലും ദൈവ സ്മരണക്ക് മുമ്പിൽ സമർപ്പിക്കാനുള്ള സന്ദേശമാണ് ഈദ് നൽകുന്നത്. മനുഷ്യർ തമ്മിലുള്ള സഹോദര്യവും ഐക്യവും ആണ് എല്ലാ ആഘോഷങ്ങളിലൂടെയും സംഭവിക്കേണ്ടത്. എല്ലാ മതങ്ങളും ആദർശങ്ങളും മനുഷ്യനു പകർന്നു നൽകുന്നത് ഇത്തരം പാഠങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബിക് ഗാനം, സംഘഗാനം, നൃത്തം, സംഘ നൃത്തം തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് വേറിട്ട അനുഭവമായി. അമൽ സുബൈറിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദിശ ഡയറക്റ്റർ അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..