കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡെസ്ക് പുനഃസംഘടിപ്പിച്ചു


അശോക് കുമാർ

.

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡെസ്ക് പുനഃസംഘടിപ്പിച്ചതായി സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.

വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ചാരിറ്റി- നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ഉൾപ്പെടുന്ന നോർക്ക ഹെൽപ്പ് ഡെസ്കിൽ രാജേഷ് ചേരാവള്ളി കൺവീനറും ശാന്താ രഘു, സക്കറിയ എബ്രഹാം, പ്രസന്ന വേണുഗോപാൽ, ഷൈന ശശി, വേണുഗോപാൽ, ജയശ്രീ സോമനാഥ്, സിജി ബിനു, ജോജൻ ജോൺ, ലത മണികണ്ഠൻ, സുനീഷ് സാസ്കോ, മണികണ്ഠൻ, അജിത രാജേഷ്, നീതു സലീഷ്, രേഷ്മ സുജിത്ത്, സുനിൽ തോമസ്, വിനോദ് ജോൺ എന്നിവർ അംഗങ്ങളുമാണ്.

ജൂലൈ 20 മുതൽ സമാജം നോർക്ക ഹെൽപ്പ് ഡെസ്ക് എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 8:30 വരെ പ്രവർത്തിക്കുന്നതാണ്. ബഹ്റൈൻ മലയാളികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്, ക്ഷേമനിധിയിൽ അംഗങ്ങളാകൽ എന്നീ കാര്യങ്ങൾക്ക് സമാജത്തിലെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങൾ കേരളത്തിലെ എയർപോർട്ട്കളിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നോർക്ക ആംബുലൻസ് സേവനങ്ങളും സമാജം നോർക്ക ഹെൽപ്പ് ഡെസ്ക് വഴി ഏർപ്പാടാക്കി വരുന്നുണ്ട്.

ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് പോകുന്ന രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. മൃതദേഹങ്ങൾ കൊണ്ടു പോകാൻ തയ്യാറാക്കേണ്ട    രേഖകളുടെ മാതൃകകൾ, ഇതിനാവശ്യമായ മാർഗ നിർദേശങ്ങൾ എന്നിവക്കായും ബഹ്റൈൻ മലയാളികൾക്ക് സമാജത്തെ സമീപിക്കാവുന്നതാണെന്നും, ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റൽ വിസിറ്റ് നടന്നു വരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 33750999, 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlights: manama

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented