രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 


.

മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 'സിംപോണിയ '22' എന്ന പേരില്‍ 23-മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വജ്ര ജൂബിലി നിറവില്‍ പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായ രക്തദാന ക്യാമ്പില്‍ നൂറ്റിമുപ്പതോളം പേര്‍ പങ്കെടുത്തെന്നും പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റും സഹ വികാരിയുമായ ഫാ. സുനില്‍ കുര്യന്‍ ബേബി, വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി. വര്‍ഗ്ഗീസ്, സെക്രട്ടറി അജി ചാക്കോ, ട്രഷറര്‍ ഷിജു സി ജോര്‍ജ്ജ്, കോര്‍ഡിനേറ്റര്‍ സോജി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

ഫാ. പോള്‍ മാത്യു, കത്തീഡ്രല്‍ ട്രെസ്റ്റി, സെക്രട്ടറി, കത്തീഡ്രല്‍ ഭാരവാഹികള്‍, യുവജന പ്രസ്ഥാനം കമ്മറ്റി അംഗങ്ങള്‍, പ്രസ്ഥാനം പ്രവര്‍ത്തകര്‍, ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Content Highlights: manama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented