.
മനാമ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിച്ച് ഇന്ത്യന്‍ സ്കൂള്‍ ഇസ ടൗണ്‍ കാമ്പസ് നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.
ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനത്തിന്റെ പ്രമേയമായ 'ഒരേ ഒരു ഭൂമി' എന്ന വിഷയത്തെ ആസ്പദമാക്കി, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആശയങ്ങള്‍ പങ്കുവെക്കാന്‍ മിഡില്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. ലോക പരിസ്ഥിതി ദിന പോസ്റ്റര്‍ നിര്‍മ്മാണ മത്സര വിജയികളുടെ പേരുവിവരം താഴെ കൊടുക്കുന്നു.
ക്ലാസ് ആറ്: 1.നേഹ ജഗദീഷ്, 2. താര മറിയം റെബി, 3. ശ്രീസന വിനോദ്.
ക്ലാസ് ഏഴ് : 1. ത്രിദേവ് കരുണ്‍, 2. തനുശ്രീ എം, 3. ആയുഷ് സത്യപ്രസാദ് സുവര്‍ണ.
ക്ലാസ് എട്ട്: 1.ദീപാന്‍ഷു നായക്, 2.മതുമിത നടരാജന്, 3.യാസ്മിന് സന, തനിഷ എസ് പാട്ടീല്‍.
ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ്. നടരാജന്, സെക്രട്ടറി സജി ആന്റണി, ഇ.സി. അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമി എന്നിവര്‍ ലോക പരിസ്ഥിതി ദിന പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
Content Highlights: manama
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..