.
മനാമ: ബഹ്‌റൈന്‍ നവകേരള കേന്ദ്രസമ്മേളനം സഗയ്യ ബി.എം.സി ഹാളില്‍ നടന്നു. പൊതുസമ്മേളനം കേരള ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ: ജി.ആര്‍. അനിലും, നേതൃസമ്മേളനം കേരള ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി.പി. സുനീറും ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം രാജ്യത്തെ മറ്റിതര സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാണെന്നും, കാലാനുസൃതമായ പരിഷ്‌കാരങ്ങളിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
പ്രളയവും കൊറോണയും മൂലം ദുരിതത്തിലായ ഒരു ജനതയെ പട്ടിണിക്കിടാതെ ഒപ്പം ചേര്‍ത്ത് പിടിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണമെന്ന് മന്ത്രി പറഞ്ഞു. തൊള്ളായിരത്തി എഴുപതിലെ സി.അച്യുതമേനോന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണമാണ് കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് നിദാനമായതെന്നും, കേരള മോഡല്‍ എന്ന പേരില്‍ പില്‍ക്കാലത്ത് ഏറെ ചര്‍ച്ചയ്ക്ക് വിധേയമായതും പ്രസ്തുത ഗവണ്‍മെന്റിന്റെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈന്‍ നവകേരള നടത്തിവരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെയും ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പ്രകീര്‍ത്തിച്ചു. ഹൗസിങ് ബോര്‍ഡിന്റെ കീഴില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന പാര്‍പ്പിട സമുച്ചയമുള്‍പ്പെടെയുള്ള വിവിധ പദ്ധതികളെ കുറിച്ച് പി.പി സുനീറും വിശദീകരിച്ചു. ഒപ്പം പ്രവാസി ക്ഷേമ പെന്‍ഷന്‍ 3500 രൂപയായി ഉയര്‍ത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന്, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെകട്ടറി കൂടിയായ പി.പി. സുനീര്‍ നന്ദി പറഞ്ഞു. ഭാരവാഹികളായി എന്‍.കെ.ജയന്‍ (പ്രസിഡന്റ്) സുനില്‍ ദാസ് (വൈ.പ്രസി) എ.കെ. സുഹൈല്‍ (സെക്രട്ടറി) സോപാനം ഉണ്ണികൃഷ്ണന്‍ (ജോ: സെക്രട്ടറി) എന്നിവരടങ്ങിയ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഇ.ടി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി മുതല, രാമത്ത് ഹരിദാസ്, അസീസ് ഏഴംകുളം എന്നിവര്‍ സംസാരിച്ചു. റയ്‌സണ്‍ വര്‍ഗ്ഗീസ് സ്വാഗതവും എ.കെ സുഹൈല്‍ നന്ദിയും പറഞ്ഞു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..