കേരളാ കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരളാ കാത്തലിക് അസോസിയേഷൻ (കെസിഎ) റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ബഹ്റൈൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെസിഎ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെസിഎ ആക്ടിംഗ് പ്രസിഡന്റ് ജോഷി വിതയത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് കെസിഎ അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. കെസിഎ ട്രഷറർ അശോക് മാത്യു, കെസിഎ കോർ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, മുൻ പ്രസിഡന്റുമാരായ വർഗീസ് കാരക്കൽ, ജയിംസ് ജോൺ, മുൻ ട്രഷറർ രാജു പി ജോസഫ്, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജൂലിയറ്റ് തോമസ്, ആൽവിൻ സേവി തുടങ്ങിയവരും കെസിഎ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..