പ്രതീകാത്മകചിത്രം| Photo: AP
മനാമ: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊറോണ ടെസ്റ്റിന്റെ മറവില്‍ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ റിസള്‍ട്ട് നല്‍കി പ്രവാസികളുടെ യാത്ര അനിശ്ചിതത്തിലാക്കുകയും ചെയ്യുന്നതിനെതിരെ കേരള പ്രവാസി കമ്മിഷന്‍ നടപടി സ്വീകരിക്കുന്നു.
ജനുവരി പതിനാലാം തിയ്യതി എറണാകുളത്ത് നടക്കുന്ന അദാലത്തിലേക്ക് പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി സലീം പള്ളി വിളയില്‍ അടക്കമുള്ളവരോട് ഹാജരാകാന്‍ ജസ്റ്റിസ് പി.ഡി.രാജന്‍ ചെയര്‍പെഴ്‌സണായ പ്രവാസി കമ്മിഷന്‍ നോട്ടീസയച്ചു.
സിവില്‍ ഏവിയേഷന്‍ സെക്രട്ടറി അദാനി, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജര്‍, കോഴിക്കോട് അരയടത്ത് പാലത്തിനടുത്തെ മെട്രോ ഹെല്‍ത്ത് ലാബോറട്ടറീസ് എം.ഡി. ഡോ. നൗഷാദ്, മെട്രോ ഹെല്‍ത്ത് ലാബോറട്ടറീസ് തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികളെയാണ് കമ്മിഷന്‍ അദാലത്തിലേക്ക് നോട്ടീസയച്ച് വിളിപ്പിച്ചിരിക്കുന്നത്.
വിമാനത്താവളത്തില്‍ എത്തുന്ന ദുബായ് യാത്രക്കാരായ പ്രവാസികള്‍ക്കായി കോവിഡ് പരിശോധന കേന്ദ്രത്തിന് സംസ്ഥാനം അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ഇത് സുരക്ഷിതത്വത്തിന്റെ പേരില്‍ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സിക്ക് പരിശോധന കേന്ദ്രം അനുവദിക്കുകയായിരുന്നു. പ്രവാസി സംഘങ്ങളുടെ കൂട്ടായ പ്രതിഷേധമാണ് ഇതിനെതിരെ അലയടിക്കുന്നത്. ഈ വിഷയം സാമൂഹിക മാധ്യമങ്ങളിലുടെ അറിയാന്‍ കഴിഞ്ഞതിന്റെയും പ്രവാസി സംഘടനകള്‍ അറിയിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കേരള പ്രവാസി കമ്മിഷന്‍ കൃത്യമായ ഇടപെടല്‍ നടത്തിയതെന്ന് പ്രവാസി കമ്മീഷനംഗവും ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..