മർകസു സഖാഫത്തി സുന്നിയ്യയുടെ 2022 ലെ കലണ്ടർ മജീദ് വെളിയങ്കോടിന് നൽകി മർകസ് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ അബൂബക്കർ ഹാജി പ്രകാശനം ചെയ്യുന്നു.
മനാമ: മര്‍കസു സഖാഫത്തി സുന്നിയ്യയുടെ 2022 ലെ കലണ്ടര്‍ മജീദ് വെളിയങ്കോടിന് നല്‍കി മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി പ്രകാശനം ചെയ്തു.
ബുദയ്യ സുന്നി സെന്ററില്‍ വെച്ച് നടന്ന ബുദയ്യ: സെന്‍ട്രല്‍ മര്‍കസ് സമിതി രൂപീകരണ യോഗത്തില്‍ വെച്ചാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ സന്നിഹിതനായിരുന്നു.
തുടര്‍ന്ന് മര്‍കസ് വിഭാവനം ചെയ്തു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കുറിച്ചും മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹകീം സഖാഫി വിശദീകരിച്ചു. ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി സമിതി പ്രഖ്യാപനം നടത്തി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂസഫ് അഹ്സനി ഉല്‍ഘാടനവും ബഷീര്‍ മാസ്റ്റര്‍ ക്ലാരി സ്വാഗതവും പറഞ്ഞു.
ഭാരവാഹികളായി മുഹമ്മദ് കെ.എസ്. (ചെയര്‍മാന്‍),അബ്ദുല്‍ ജലീല്‍ (കണ്‍വീനര്‍),ഹസ്സന്‍ വടകര (ഫിനാന്‍സ് കണ്‍വീനര്‍), അബ്ദുല്‍ മജീദ് വെളിയങ്കോട്, യൂസഫ് അഹ്സനി, ഹനീഫ മുല്ലപ്പള്ളി (വൈസ് ചെയര്‍മാന്‍), അബുല്‍ ഹമീദ്, മുഹമ്മദ് ദുറാസ്, മുഹമ്മദ് ബഷീര്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും മെമ്പര്‍മാരായി മുഹമ്മദ് അലി, അബ്ദുല്‍ വഹാബ്, ഫൈസല്‍ വടകര തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..