-
മനാമ: ബഹ്റൈനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ പാലക്കാട് ആര്‍ട്സ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്), ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് ആര്‍ട്ട് ആന്‍ഡ് ഷെഫ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബഹ്റൈനിലെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡ്രോയിങ് പെയിന്റ്റിങ് മത്സരത്തില്‍ ഏഴു വയസ്സിനു താഴെ പ്രായമുള്ളവരുടെ മത്സരത്തില്‍ വിജയികളായവര്‍:
ഒന്നാം സ്ഥാനം: ആഷിക അനില്‍കുമാര്‍, രണ്ടാം സ്ഥാനം: എസ്. സമൃത്, മൂന്നാം സ്ഥാനം: ധ്രുവീക സദാശിവ്.
8 - 12 ഗ്രൂപ്പില്‍ വിജയികളായവര്‍: ഒന്നാം സ്ഥാനം: തൃദേവ് കരു, രണ്ടാം സ്ഥാനം: നാജനഹാന്, മൂന്നാം സ്ഥാനം: നേഹ ജഗദിഷ്.
13-18 ഗ്രൂപ്പില്‍ വിജയികളായവര്‍: ഒന്നാം സ്ഥാനം: അഷിത ജയകുമാര്‍, രണ്ടാം സ്ഥാനം: ഭവാനി വിവേക്, മൂന്നാം സ്ഥാനം: അനന്യ ഷരീബ്കുമാര്.
ഡ്രോയിങ്, പെയിന്റ്റിങ് മത്സരങ്ങള്‍ക്കു പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ നിതാഷ ബിജു, ദിനേശ് മാവൂര്‍, സാമ്സമ്മ ടീച്ചര്‍, സുനിത വ്യാസ് എന്നിവർ വിധികർത്താക്കളായി.
പാക്ട് അംഗങ്ങള്‍ക്കായി നടത്തിയ പായസമത്സരത്തില്‍, സുജ പ്രേംജിത്, സുജ ജയപ്രകാശ് മേനോന്, ടിറ്റി വില്‍സ, പ്രിയങ്ക രഞ്ജിത്ത്, ശ്രീജിത്ത് ഫറോക്ക് എന്നിവര്‍ വിധികര്‍ത്താക്കളായി. ഒന്നാം സ്ഥാനം (50 ഡോളര്‍): രമണി അനില്‍ മാരാര്‍, രണ്ടാം സ്ഥാനം (30 ഡോളര്‍) : കൃപ രാജീവ്, മൂന്നാം സ്ഥാനം (20 ഡോളര്‍) : വിനിത വിജയന് എന്നിവർ സ്വന്തമാക്കി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..