മുഹർറഖ് ക്ളബ്ബിന്റെ ബാസ്കറ്റ്ബോൾ ടൂർണ്ണമെന്റിന് പങ്കാളിത്ത കരാറിൽ ഒപ്പിട്ട ചടങ്ങിൽനിന്ന്
മനാമ: 2021, 2022 സീസണില്‍ ബാസ്കറ്റ്ബോള്‍ ടീമിനെ സ്പോണ്സര് ചെയ്യുന്നതിനായി മുഹറഖ് ക്ലബ്ബുമായി എംജി ബഹ്റൈന്‍ പങ്കാളിത്ത കരാര്‍ ഒപ്പിട്ടു. ബഹ്റൈനിലെ ഒരു പ്രമുഖ സ്ഥാപനം എന്ന നിലയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്ന കായിക മേഖല ഉള്‍പ്പെടെ രാജ്യത്തെ വിവിധ മേഖലകളുമായി ഇടപഴകാനുള്ള സമീപനത്തിന്റെ ഭാഗമായാണ് ഈ കരാര്‍.
എംജി ഷോറൂമില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിച്ചത്, ബഹ്റൈന്‍ രാജ്യത്തിലെ എംജി മോട്ടോറിന്റെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായ സയാനി മോട്ടേഴ്സിന്റെ മാനേജിങ് ഡയറക്ടര്‍ റാഷിദ് സായിദ് അല്‍ സയാനിയുടെ സാന്നിധ്യത്തില്‍, മുഹറഖ് ക്ലബ് ബോര്‍ഡ് ബാസ്ക്കറ്റ്ബോള്‍ വിഭാഗത്തിന്റെ അംഗവും തലവനുമായ ഷെയ്ഖ് അബ്ദുല്‍ റഹ്മാന് ബിന്‍ നാസര്‍ അല്‍ ഖലീഫയും മാധ്യമ പ്രതിനിധികളും ക്ലബ്ബിലെയും കമ്പനിയിലെയും നിരവധി ഉദ്യോഗസ്ഥരും ബഹ്റൈന്‍ കായികരംഗത്ത് ഉള്‍പ്പെടുന്ന വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
കായിക മേഖലയില്‍ സജീവമായ പങ്ക് വഹിക്കാനുള്ള എംജിയുടെ താല്‍പ്പര്യത്തെ റാഷിദ് സായിദ് അല്‍സയാനി എടുത്തു പറഞ്ഞു. സൗദി അറേബ്യ, യുകെയിലെ ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കായിക മേളകളില്‍ തങ്ങള്‍ പങ്കാളികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഹറഖ് ക്ലബ് ഈ മേഖലയിലെ സ്പോര്‍ട്സ് ക്ലബ്ബുകളില്‍ മുന്‍പന്തിയിലാണ്, ഈ പങ്കാളിത്തത്തിലൂടെ കൂടുതല്‍ വളര്‍ച്ചയും വിജയവും സമൃദ്ധിയും ഒരുമിച്ച് നേടാനും ഈ ഫലപ്രദമായ ബന്ധം കൂടുതല്‍ വിപുലീകരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുഹറഖ് ക്ലബ് പോലുള്ള സ്പോര്‍ട്സ് ക്ലബ്ബുമായി ഈ കരാര്‍ ഒപ്പിട്ടതില്‍ ഞങ്ങള്‍ ആഹ്ളാദഭരിതരാണ്. അല്‍സയാനി പറഞ്ഞു. '
എംജി ബഹ്റൈനുമായുള്ള പങ്കാളിത്ത കരാര്‍ ഒപ്പിട്ടതിനെ ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ സ്വാഗതം ചെയ്തു. ഇത് തീര്‍ച്ചയായും ടീമിനെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്നും ആഗോളതലത്തില്‍ത്തന്നെ ക്ളബ്ബിന് ഉയര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ഒരു സന്തോഷകരമായ അവസരമാണ്, എംജി ലോഗോയ്ക്ക് കീഴില്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലും ലീഗുകളിലും മത്സരിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ശക്തമായ സാന്നിധ്യവും തുടര്‍ച്ചയായി വളരുന്ന പ്രശസ്തിയും ഉള്ള ഒരു പ്രശസ്ത ബ്രാന്‍ഡാണ് എംജി. ഈ പങ്കാളിത്തം ടീമിന്റെ പ്രകടനത്തിലും ബഹ്റൈനില്‍ മാത്രമല്ല, ഈ മേഖലയിലും അതിന്റെ മുന്‍നിര സ്ഥാനം ഉറപ്പിക്കാനാകുമെന്നും ശൈഖ് അബ്ദുല്റഹ്മാന്പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..