നിഷ്ക 2021
മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ 'നിഷ്ക 2021' എന്ന പേരില്‍ കൊമേഴ്സ് ദിനം ആഘോഷിച്ചു. വെർച്വൽ വഴിയായിരുന്നു ആഘോഷം.
സ്കൂളിലെ കോമേഴ്സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ വാര്‍ഷിക പരിപാടിയാണ് ഈ ദിനം. ക്ലാസ് റൂം പഠനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് നോക്കാനുള്ള മികച്ച അവസരം ഈ ദിനം സൃഷ്ടിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ മാര്‍ക്കറ്റിംഗ് കഴിവുകള്‍ പരീക്ഷിക്കുന്നതിനും പുതിയ മാര്‍ക്കറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ പരസ്യ ലോകത്തേക്ക് തുറന്നുകാട്ടുന്നതിനും വേണ്ടിയാണ് ആഡ്-വെഞ്ച്വര്‍ മത്സരം നടത്തിയത്.
ടീം വര്‍ക്ക്, സര്‍ഗ്ഗാത്മക ചിന്ത, കലാപരമായ കഴിവുകള്‍ എന്നിവ വികസിപ്പിക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു അതുല്യമായ അവസരവും നല്കി. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകരുടെ മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ നിഷ്ക അവസരം നല്കി.
ഡോ. എം. റഷീദ് (കൊമേഴ്സ്), ആന്‍ലി ജോസഫ് (ഹ്യുമാനിറ്റീസ്) എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..