ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ പെരുന്നാൾ കൊടിയേറ്റ് ഇടക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ നിർവ്വഹിക്കുന്നു.
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വദേശത്തിലെ മാതൃദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 63-മത് പെരുന്നാളിനും വാര്‍ഷിക കണ്‍വന്‍ഷനും നവീകരിച്ച ദേവാലയത്തിന്റെ വിശുദ്ധ കൂദാശ കര്‍മ്മത്തിനും മുന്നോടിയായി കൊടിയേറ്റ് നടത്തി. വെള്ളിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് ആണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്.
കോവിഡ് നിയമങ്ങളും, നിബന്ധനകളും പാലിച്ചു കൊണ്ട്പൂര്ണ്ണമായും ഓണ്‍ലൈനില്‍ ആണ് ശുശ്രൂഷകള്‍ നടക്കുന്നത്.
ഒക്ടോബര്‍ 5, 7, 8 തീയതികളില്‍ വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യനമസ്കാരം, ഗാന ശുശ്രൂഷ വചന ശുശ്രൂഷ എന്നിവ നടക്കും. വചന ശുശ്രൂഷകള്‍ക്ക് ഡോ. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത), ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഫാദര്‍ ഡോ. വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മീനേടം എന്നിവര്‍ നേത്യത്വം നല്‍കും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..