രക്ഷിതാക്കളല്ലാത്തവര്‍ ഭരണസമിതിയില്‍ തുടരരുതെന്ന് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍


എബ്രഹാം ജോണ്‍
എബ്രഹാം ജോണ്‍

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയില്‍ തുടരുന്ന രക്ഷിതാക്കളല്ലാത്തവര്‍ രാജി വെച്ചാഴിയണമെന്നും ഇനിയും ഇവര്‍ തുടരുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്നും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ മൂന്നില്‍ രണ്ട് പേര്‍ രക്ഷിതാക്കള്‍ അല്ലാത്തവരാണ്. രക്ഷിതാക്കളുടെ ആവശ്യങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഒരു വിലയും കല്‍പിക്കാതെ സ്വന്തം തീരുമാനം മാത്രം നടപ്പാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതേ സമയം മുന്‍കാലങ്ങളില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ പേര്‍ മാത്രമായിരുന്നു ഇങ്ങിനെ ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് മൂന്നില്‍ രണ്ടും രക്ഷിതാക്കളല്ലാത്തവരാണ്. 9-2-2021 ലെ മന്ത്രാലയത്തിന്റെ കത്ത് ഇത് സംബന്ധിച്ച് സ്‌കൂളില്‍ (2021 ഫെബ്രുവരി മാസം) ലഭിച്ചിട്ടും സി.ബി.എസ്.ഇ. പരീക്ഷ നീട്ടിയ ന്യായം നിരത്തിയാണ് ഇത് വരെ അധികാരത്തില്‍ തുടര്‍ന്നത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ അതിനും ഇനി യാതൊരു നീതികരണവുമില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി മന്ത്രാലയം നിര്‍ദേശിച്ച രീതിയില്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ എത്രയും പെട്ടെന്ന് അധികാരത്തില്‍ നിന്നും ഒഴിവായി ധാര്‍മ്മികത നിലനിര്‍ത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented