സയന്‍സ് പ്രൊജക്ടുകളുമായി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍


അശോക് കുമാര്‍

മനാമ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അന്വേഷണാത്മകതയും ശാസ്ത്രബോധവും വളര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐ.എസ്.ബി) സയന്‍സ് ക്ലബ് പ്രവര്‍ത്തനം സജീവമാക്കി.

സയന്‍സ് ക്ലബ്ബിന്റെ ഓണ്‍ലൈന്‍ യോഗത്തില്‍ ക്ലബ് അംഗങ്ങള്‍ കൗതുകം ഉണര്‍ത്തുന്ന പ്രോജക്ടുകള്‍ അവതരിപ്പിച്ചു. പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളെ നന്നായി ചിട്ടപ്പെടുത്തിയ രീതിയില്‍ അവര്‍ വിശദീകരിച്ചു.

എട്ടാം ഗ്രേഡ് വിദ്യാര്‍ഥിയായ സായൂജ്, റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് നിര്‍മ്മിച്ച വാക്വം ക്ലീനര്‍ അവതരിപ്പിച്ചു. ഗാര്‍ഹിക മലിനജലം പുനരുപയോഗത്തിനായി എങ്ങനെ ശുദ്ധീകരിക്കാമെന്ന് കാണിക്കുന്ന ഒരു പ്രോജക്റ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ജനനി എം. അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ, സോളാര്‍ കുക്കര്‍ നിര്‍മ്മാണം വിശദീകരിച്ചു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവിത, സൗരോര്‍ജ്ജത്തെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചു. സയന്‍സ് ക്ലബിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഇവരാണ്: ജനനി എം. (പ്രസിഡന്റ്), സഹാന എം. (വൈസ് പ്രസിഡന്റ്), ദീക്ഷിത് കൃഷ്ണ (സെക്രട്ടറി), മുഹമ്മദ് ഷമാസ് (ഇവന്റ് പ്ലാനര്‍). വേനല്‍ക്കാല അവധിക്കാലത്ത് ക്ലബ്ബ്, ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂള്‍ സയന്‍സ് ക്ലബ് യോഗത്തില്‍ മിഡില്‍ സെക്ഷന്‍ ഹെഡ് ടീച്ചര്‍ പാര്‍വതി ദേവദാസ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളായ സഹാന, രുദ്ര എന്നിവര്‍ അവതരണം നിര്‍വഹിച്ചു. മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ വിനോദ് എസ്, സയന്‍സ് ക്ലബ് ഉദ്ഘാടനം ചെയ്തു. പവര്‍ പോയിന്റ് അവതരണത്തിലൂടെ സയന്‍സ് ക്ലബിന്റെ ലക്ഷ്യം ഭൗതികശാസ്ത്ര വിഭാഗം മേധാവി സുദിപ്‌തോ സെന്‍ഗുപ്ത വിശദീകരിച്ചു. ബയോളജി വിഭാഗം മേധാവി സുദീപ ഘോഷ് അനുമോദ പ്രസംഗം നടത്തി. വിവിധ വകുപ്പുകളുടെ മേധാവികള്‍, കോര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടി സജീവമാക്കി.

വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രത്തോടുള്ള താല്‍പര്യം വളര്‍ത്തിയെടുക്കാനും വിവിധതരം ശാസ്ത്രവിഷയങ്ങള്‍ അവരെ പരിചയപ്പെടുത്താനും ഫീല്‍ഡ് വര്‍ക്ക്, റിസര്‍ച്ച്, പ്രോജക്ട് അവതരണങ്ങള്‍ എന്നിവയില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും സയന്‍സ് ക്ലബ് ലക്ഷ്യമിടുന്നുവെന്നു സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. സയന്‍സ് ക്ലബ്ബ് ശാസ്ത്രീയ മനോഭാവം മെച്ചപ്പെടുത്തുമെന്നും ശാസ്ത്രീയ പരിശീലനത്തിന് അവസരങ്ങള്‍ നല്‍കുമെന്നും സെക്രട്ടറി സജി ആന്റണി പറഞ്ഞു. ക്ലബ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും പ്രചോദനം നല്‍കിയ അധ്യാപകരെയും പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി അഭിനന്ദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented