ഷംസുദ്ധീന്‍ തലക്കളത്തൂരിന്റെ വിയോഗത്തില്‍ കെ.എം.സി.സി. അനുശോചിച്ചു


ഷംസുദ്ധീന്‍
ഷംസുദ്ധീന്‍

മനാമ: ബഹ്റൈന്‍ പ്രവാസി ഷംസുദ്ധീന്‍ തലക്കളത്തൂരിന്റെ വിയോഗത്തില്‍ കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കലത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്‌കാരങ്ങള്‍ നടത്തണമെന്നും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

അസുഖബാധിതനായി ചികിത്സയിലായിരുന്ന തലക്കുളത്തൂര്‍ തട്ടറക്കാവില്‍ ഷംസുദ്ദീന്‍ (46) കഴിഞ്ഞ ദിവസമാണ് സ്വദേശത്ത് മരണമടഞ്ഞത്. കെ.എം.സി സി ബഹ്റൈന്‍ അല്‍ അമാന സാമൂഹിക സുരക്ഷാ സ്‌കീം മെമ്പറായിരുന്നു.

കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയായ ഇദ്ദേഹം ദീഘകാലം ബഹ്റൈനില്‍ പ്രവാസജീവിതം നയിച്ചിരുന്നു. പിതാവ്: മൂസക്കോയ. മാതാവ്: നബീസ. ഭാര്യ: സീനത്ത്. മക്കള്‍: സന ഖദീജ, അംന ഷെറിന്‍, ശാമിര്‍ അമാന്‍. സഹോദരങ്ങള്‍: നൗഷാദ്, ദില്‍സ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented