പ്രവാസികളുടെ തിരിച്ചുപോക്കിന് വഴിയൊരുക്കണം- ആലപ്പുഴ രൂപത അന്തര്‍ദേശീയ പ്രവാസി സംഘടന


image
മനാമ: പ്രവാസികളുടെ തിരിച്ചുപോക്കിന് വഴിയൊരുക്കണമെന്ന് ആലപ്പുഴ രൂപത അന്തര്‍ദേശീയ പ്രവാസി സംഘടന.

അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടില്‍ എത്തിയിട്ട് തിരികെ പോകാന്‍ കഴിയാത്തവരും, വിസ കാലാവധി കഴിഞ്ഞ് നിയമക്കുരുക്കില്‍പെട്ട് കഷ്ടപ്പെടുന്ന പ്രവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ പ്രവാസ സംഘടനകളുടെയും ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അതോടൊപ്പം തന്നെ പ്രവാസികളെ വലയ്ക്കുന്ന അമിതമായ വിമാന യാത്ര നിരക്കുകള്‍ നിയന്ത്രിക്കുന്നതിലും അധികാരികളുടെ ഭാഗത്തു നിന്ന് ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആലപ്പുഴ രൂപത അന്തര്‍ദേശീയ പ്രവാസി സംഘടന സെന്‍ട്രല്‍ കമ്മിറ്റി, പ്രസിഡന്റ് കെ.എസ്.മനോജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ആലപ്പുഴ ഇന്റര്‍നാഷണല്‍ മൈഗ്രന്റ്സ് ഡയറക്ടര്‍ റെവ. ഫാ. തോമസ് ഷൈജു, വൈ.പ്രസി. രാജു ജേക്കബ്, ജന. സെക്രട്ടറി .പോള്‍, ജോബി ജോര്‍ജ്ജ് (ഒമാന്‍), മാര്‍ഷല്‍ സോളമന്‍ (കുവൈത്ത്), ജോണ്‍സന്‍ (ബഹ്റൈന്‍), ഫ്ലീഷ്യ (ഖത്തര്‍) എന്നിവര്‍ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented